ഖത്തറില്‍ സൂപര്‍ മൂണ്‍ ദൃശ്യമാകും
ദോഹ: ഞായറാഴ്ച സൂര്യാസ്തമയം മുതല്‍ തിങ്കളാഴ്ച സൂര്യോദയം വരെ ഖത്തറില്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു.
ഡിസംബര്‍ മൂന്നാം തിയ്യതി വൈകിട്ട് 6.47ന് പൂര്‍ണ ചന്ദ്രനാണ് ആകാശത്ത് പ്രത്യക്ഷപ്പെടുക. ഞായറാഴ്ച പ്രത്യക്ഷപ്പെടുന്ന ചന്ദ്രനെ സൂപ്പര്‍ മൂണ്‍ പ്രതിഭാസമെന്നാണ് വിശേഷിപ്പിക്കുകയെന്നും അതിനു കാരണം ഭൂമിയില്‍ നിന്നും ഏറ്റവും അടുത്തായി ഉപഗ്രഹം ഭ്രമണം ചെയ്യുന്നതുകൊണ്ടാണെന്നും കലണ്ടര്‍ ഹൗസ് അറിയിച്ചു. ഭൂമിയുടെ മധ്യത്തില്‍ നിന്നും ഏകദേശം 35,8000 കിലോമീറ്റര്‍ അകലമായിരിക്കും ചന്ദ്രനിലേക്കപ്പോഴുണ്ടാവുക.
ഖത്തറിലുള്ളവര്‍ക്ക് രാത്രി മുഴുവന്‍ സൂപ്പര്‍ മൂണിനെ കാണാന്‍ സാധിക്കുമെന്നും വാനനിരീക്ഷണ ഉപകരണങ്ങള്‍ ഇതിന് ആവശ്യമില്ലെന്നും കലണ്ടര്‍ ഹൗസ് അറിയിച്ചു. ഭൂമിയില്‍ നിന്നും ചന്ദ്രന്‍ ഏറ്റവും അകലെ സ്ഥിതി ചെയ്യുന്നതിനെ മൈക്രോ മൂണ്‍ എന്നും മിനി മൂണ്‍ എന്നുമാണ് വിശേഷിപ്പിക്കാറുള്ളത്.
സാധാരണ പൂര്‍ണ്ണ ചന്ദ്രനെ അപേക്ഷിച്ച് 14 ശതമാനം വലുപ്പത്തിലായിരിക്കും ഞായറാഴ്ച കാണപ്പെടുക. ഇതുകൂടാതെ പ്രകാശമാനമായ പ്രദേശം 30 ശതമാനം വലുതായും കാണുന്നതിനാല്‍ ചന്ദ്രന്‍ വളരെ വലുപ്പത്തിലും തിളക്കത്തിലും കാണാനാവും. കഴിഞ്ഞ വര്‍ഷം മൂന്ന് തവണ സൂപ്പര്‍ മൂണ്‍ പ്രതിഭാസം പ്രത്യക്ഷപ്പെടുകയുണ്ടായി. ഡിസംബര്‍ മൂന്നാം തിയ്യതിക്ക് പിന്നാലെ അടുത്ത വര്‍ഷം ജനുവരി രണ്ടിനും സൂപ്പര്‍ മൂണ്‍ ദോഹയുടെ ആകാശത്ത് പ്രത്യക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."