ഹൈദരാബാദ് മെട്രോ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു
ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വിസ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇന്നലെ നടന്ന ചടങ്ങില്‍ റെയിലിന്റെ ഒന്നാംഘട്ടം പ്രധാന മന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ കൂടെ പ്രധാനമന്ത്രി ഉദ്ഘാടന യാത്ര നടത്തി. നാല് സ്‌റ്റേഷനുകളിലൂടെയായിരുന്നു ഉദ്ഘാടന യാത്ര.
സംസ്ഥാന സര്‍ക്കാരും എല്‍ആന്‍ഡ്ടിയും പൊതു-സ്വകാര്യ സംയുക്ത സംരംഭമായാണു പദ്ധതി നടപ്പാക്കുന്നത്. മുന്ന് ഇടനാഴികളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിയിലെ കോറിഡോര്‍ ഒന്നിലെ മിയാപൂര്‍-അമീര്‍പേട്ട്-13 കി.മി, കോറിഡോര്‍ മൂന്നിലെ അമീര്‍പേട്ട്- നാഗോള്‍-17 കി.മി, റീച്ചുകള്‍ ചേര്‍ത്തി 30 കിലോമീറ്റര്‍ പാതയാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്.
ആഴ്ചാവസാനം മുതല്‍ മെട്രോ കാര്‍ഡുകള്‍ ലഭ്യമാകും. പ്രതിദിനം 17 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ ആറ് മുതല്‍ രാത്രി 10 വരെയായിരിക്കും ആദ്യആഴ്ച്ചകളില്‍ സര്‍വീസ് നടത്തുക. എന്നാല്‍ പിന്നീട് തിരക്കും ആവശ്യകതയും മനസിലാക്കി പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 11 മണിവരെ സര്‍വീസ് നടത്തും.
ജനസാന്ദ്രയുള്ള സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്ന ഹൈദരാബാദ് മെട്രോ പ്രൊജക്ട് മൂന്നുഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. 24 സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വ്വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."