ടിവിയെ മന്ത്രിയാക്കിയ ചന്ദ്രശേഖരന്‍ നായര്‍
തിരുവനന്തപുരം: 1957 ലെ സംസ്ഥാനത്തെ ആദ്യ നിയമസഭ. സഭയിലെ നല്ല ചോരത്തിളപ്പുള്ള യുവ എംഎല്‍എമാരില്‍ ഒരാളായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍. യുവാക്കളുടെ കൂട്ടായ്മ സഭയില്‍ ജിഞ്ചര്‍ ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെട്ടു. ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ ഗ്രൂപ്പില്‍പ്പെട്ട എംഎല്‍എമാര്‍
പാര്‍ട്ടി സെക്രട്ടറി എംഎന്‍ ഗോവിന്ദന്‍ നായരെ പോയി കണ്ടു.
ടിവി തോമസിനെ മന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ടിവി ഇല്ലാതെ ഒരു മന്ത്രിസഭ പാടില്ല. എന്നാല്‍ എം.എന്‍ ഒരു കണ്ടീഷന്‍ വച്ചു. മന്ത്രിയാക്കണമെങ്കില്‍ ടിവി തോമസ് ഗൗരിയമ്മയെ വിവാഹം കഴിക്കണം. ( ഗൗരിയമ്മ-ടിവി തോമസ് പ്രണയം നാടു ചര്‍ച്ചചെയ്യുന്ന കാലമായിരുന്നു അത്). അതെന്തിനാണെന്നു ചന്ദ്രശേഖരന്‍ നായര്‍. മന്ത്രിയായാല്‍ പിന്നീട് അവരുടെ പ്രണയം നാട്ടുകാര്‍ക്ക് പറഞ്ഞു നടക്കാനുള്ള ഒരു ഉപാധിയാകരുതെന്ന് എംഎന്‍. ഭരണത്തെ അതു ബാധിക്കുകയും അരുത്.
ടിവി കണ്ടീഷന്‍ അംഗീകരിച്ചു. മന്ത്രിയായി. ഗൗരിയമ്മയെ കല്യാണവും കഴിച്ചു. ആദ്യ നിയമസഭയിലെ അംഗങ്ങളില്‍ ഇനി ഗൗരിയമ്മ മാത്രമേ ജീവിച്ചിരിപ്പൊള്ളു.
മൃഗീയ ഭൂരിപക്ഷമുള്ള ആദ്യ നിയമസഭയ്ക്ക് അല്‍പായുസായതില്‍ സിപിഎമ്മിന്റെ ദൗര്‍ബല്യമാണെന്ന് ഇ. ചന്ദ്രശേഖരന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രിയായ ഇംഎംഎസും അക്കാര്യത്തില്‍ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിലക്കയറ്റം കൂടുമ്പോഴാണ് ഓണച്ചന്ത എന്ന ആശയം മനസില്‍ വരുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ പൊലിസ് നടപടിയല്ല വേണ്ടത്. ഇതൊരു സാമ്പത്തിക പ്രശ്‌നമാണ്. സാമ്പത്തികമായി തന്നെ നേരിടണം-ഒരിക്കല്‍ നിയമസഭയില്‍ ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു.
സാധാരണ ഉത്സവകാലത്ത് ഭക്ഷണസാധന വില കുതിച്ചുയരുകയാണ് പതിവ്. എന്നാല്‍ ഓണച്ചന്ത വിലക്കയറ്റം പിടിച്ചുനിര്‍ത്തി. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഓണച്ചന്തകള്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഉത്സവകാലത്ത് വിലക്കയറ്റം രൂക്ഷമായപ്പോള്‍ കേരളത്തില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുറഞ്ഞു. അതില്‍നിന്നുള്ള പ്രചോദനമാണ് മാവേലി സ്‌റ്റോറുകള്‍. മാവേലി സ്‌റ്റോറുകള്‍ക്കെതിരേയും വിമര്‍ശനമുണ്ടായി. ബദലായി വാമന സ്റ്റോറുകള്‍ കേരളത്തില്‍ ആരംഭിച്ചു. എന്നാല്‍ വിലക്കുറവിന്റെ കരുത്തില്‍ ഇന്നും മാവേലി സ്‌റ്റോറുകള്‍ ജനകീയമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."