രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നു വ്യക്തമാക്കി വീരേന്ദ്രകുമാര്‍
കോഴിക്കോട്: ജനതാദള്‍ യുനൈറ്റഡ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുന്നുവെന്ന സൂചനകള്‍ക്കു പിന്നാലെ രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം.പിയായി തുടരാനില്ല. തീരുമാനം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രാജിവയ്ക്കും എന്നത് സാങ്കേതികം മാത്രമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടി ഇപ്പോള്‍ യു.ഡി.എഫിലാണ്. എല്‍.ഡി.എഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടി സംസ്ഥാനസമിതിയാണു തീരുമാനിക്കേണ്ടത്. അക്കാര്യം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലവില്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. ശരത് യാദവ് പക്ഷം ദുര്‍ബലമാണ്. പാര്‍ട്ടി നിതീഷിന്റെ കൈകളിലാണെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതിനെ തുടര്‍ന്നു പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. നിതീഷിന്റെ തീരുമാനങ്ങളെ തള്ളിയ ശരത് യാദവിനൊപ്പമാണു ജെ.ഡി.യു കേരള ഘടകം. അതേസമയം വീരന്റെ നേതൃത്വത്തിലുള്ള പഴയ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനതാ (ഡമോക്രാറ്റിക്) പുനരുജ്ജീവിപ്പിച്ച് ജെ.ഡി.യു ഇടതുമുന്നണിയില്‍ ചേരാന്‍ നീക്കം നടക്കുന്നതായാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."