മാര്‍ച്ച് മുതല്‍ അണ്ണാ ഹസാരെ പ്രക്ഷോഭത്തിന്; മോദിസര്‍ക്കാരിന്റെ കാര്‍ഷിക, ജന്‍ലോക്പാല്‍ വിഷയങ്ങള്‍ ഉയര്‍ത്തും
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും അഴിമതിവിരുദ്ധ ജന്‍ലോക്പാല്‍ രൂപീകരണവും സജീവമാക്കി ഗാന്ധിയന്‍ അണ്ണാ ഹസാരെ മാര്‍ച്ച് 23മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭം തുടങ്ങുന്നു. രക്തസാക്ഷിദിനമായതിനാലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് മാര്‍ച്ച് 23 തെരഞ്ഞെടുത്തതെന്നും സ്വദേശമായ മാഹാരാഷ്ട്രയിലെ റലിഗാന്‍സിദ്ദിയില്‍ അനുയായികളെ അഭിസംബോധനചെയ്യവെ ഹസാരെ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനും ജന്‍ലോക്പാല്‍ രൂപീകരണത്തിന് കര്‍ഷകരുടെ ക്ഷേമത്തിനും വേണ്ടിയുള്ള സത്യാഗ്രഹം ആവും പ്രക്ഷോഭം. ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പലതവണ കത്തെഴുതെയെങ്കിലും യാതൊരു മറുപടിയും ഉണ്ടായില്ല. കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 12 ലക്ഷം കര്‍ഷകരാണ് ജീവനൊടുക്കിയത്. എന്നാല്‍, ഇക്കാലയളവില്‍ എത്ര വ്യവസായികള്‍ നഷ്ടംവന്ന് ജീവനടുക്കിയെന്ന് എനിക്കറിയണം- ഹസാരെ പറഞ്ഞു. പ്രക്ഷോഭം സംബന്ധിച്ച് ആലോചിക്കാന്‍ കഴിഞ്ഞദിവസം ഹസാരെ തന്റെ അനുയായികളുടെ യോഗം വിളിച്ചുചേര്‍ക്കുകയുമുണ്ടായി.
നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു ലോക്പാലിനെപോലും നിയമിച്ചിട്ടില്ലെന്ന് ഹസാരെയുടെ അനുയായികളിലൊരാള്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ പറയുന്ന ന്യായം വെറും സാങ്കേതികം മാത്രമാണ്. ലോക്പാല്‍ നിയമപ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ് എന്നിവരാണ് ലോക്പാലിനെ നിയമിക്കേണ്ടത്. എന്നാല്‍, ഇപ്പോള്‍ പ്രതിപക്ഷ നേതാവില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് ലോക്പാല്‍ നിയമനം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോവുകയാണ്.
ഇതുസംബന്ധിച്ച് സുപ്രിംകോടതി മുമ്പാകെയുള്ള പൊതുതാല്‍പ്പര്യ ഹരജിയില്‍ നിലപാട് അറിയിച്ചപ്പോഴും ഇക്കാര്യം തന്നെയാണ് സര്‍ക്കാര്‍ വിശദീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം, അസഹിഷ്ണുത, പശുസംരക്ഷണത്തിന്റെ മറവിലുള്ള കൊലപാതകങ്ങള്‍, കര്‍ഷകാത്മഹത്യ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ മൗനംപാലിച്ചുവന്ന അണ്ണാ ഹസാരെയുടെ നിലപാട് നേരത്തെ വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍, അടുത്തിടെ ഒന്നിലധികം വേദികള്‍ മോദിസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അദ്ദേഹം ഉപയോഗിച്ചു. മോദിയുടെ വാക്കും പഴയചാക്കും ഒരുപോലെയാണെന്ന് അടുത്തിടെ പറഞ്ഞ ഹസാരെ, അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ലോകായുക്തയെ നിയമിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
അഴിമതി ഇല്ലാതാക്കാനായി ലോക്പാല്‍ ബില്ല് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെതിരേ ഹസാരെ നടത്തിവന്ന സമരം ജനപങ്കാളിത്തം കൊണ്ടും മാധ്യമശ്രദ്ധകൊണ്ടും കേന്ദ്രസര്‍ക്കാരിനു കനത്ത തലവേദനയായിരുന്നു. ഡല്‍ഹിയില്‍ 2011 ഏപ്രില്‍ അഞ്ച്മുതല്‍ മരണം വരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത് സര്‍ക്കാരിനെതിരേ കടുത്ത ജനരോഷം ഉയരാനും ഇതോടൊപ്പം ഡല്‍ഹിക്കും പുറത്തും സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടക്കാനും കാരണമായി. ഇതിനൊടുവില്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ അംഗീകരിക്കുകയുായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."