HOME
DETAILS
MAL
സ്വത്ത് വിവരം വെളിപ്പെടുത്താതെ തിരുവിതാംകൂര്‍ ദേവസ്വം അംഗങ്ങളും ജീവനക്കാരും
backup
November 30 2017 | 00:11 AM
തിരുവനന്തപുരം: അംഗങ്ങളും ജീവനക്കാരും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം നല്‍കണമെന്ന നിയമമുണ്ടെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഇത് പാലിക്കപ്പെടുന്നില്ല. സ്വത്ത് വിവരം വെളിപ്പെടുത്താതിരിക്കുന്നത് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ടിലെ ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ശബരിമലയില്‍ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ തീര്‍ഥാടന കാലത്തിനു ശേഷം അനുമതിയില്ലാതെ വിദേശയാത്ര നടത്തുന്നതും സ്ഥിരം സംഭവമായി മാറിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരേ യാതൊരു നടപടിയും ഉണ്ടാകുന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."