അട്ടിമറി: സൈന പുറത്ത്
റിയോ ഡി ജനീറോ: വനിതാ ബാഡ്മിന്റണില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരം സൈന നേഹ്വാള് അട്ടിമറി തോല്‍വിയോടെ ഒളിംപിക്സില്‍ നിന്നു പുറത്തായി. ഉക്രൈന്റെ ലോക 61ാം റാങ്ക് താരം മരിയ ഉലിതിനയോടാണ് സൈന പരാജയപ്പെട്ടത്. സ്കോര്‍ 18-21, 19-21.
ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവും ലോക അഞ്ചാം നമ്പര്‍ താരവുമായ സൈന മരിയക്കെതിരേ അനായാസ ജയം നേടുമെന്ന് കരുതിയിരുന്നു. എന്നാല്‍ മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ മികച്ചു നിന്ന സൈനയ്ക്ക് പിന്നീട് മികവിലേക്കുയരാനായില്ല. അടുത്തിടെ താരം നേരിട്ട ഏറ്റവും വലിയ തോല്‍വി കൂടിയാണിത്. ആദ്യ സെറ്റില്‍ 6-1ന് ലീഡെടുത്ത സൈന അനായാസം സെറ്റ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും തിരിച്ചടിച്ച മരിയ സ്കോര്‍ 6-8ലെത്തിച്ചു. പിന്നീട് 16-16ന് ഒപ്പമെത്തിക്കാനും ഉക്രൈന് താരത്തിന് സാധിച്ചു. ഇതോടെ സമ്മര്‍ദ്ദത്തിലായ സൈന സെറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
രണ്ടാം സെറ്റില്‍ ഇരു താരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവച്ചത്. 11-10ന് സൈന ലീഡെടുത്തെങ്കിലും ആദ്യ സെറ്റിലെ പിഴവുകള്‍ ആവര്‍ത്തിച്ച താരം തോല്‍വി വഴങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."