ഓപ്പണ്‍ യൂനിവേഴ്‌സിറ്റികളെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി
തിരുവനന്തപുരം: സ്വയംഭരണാവകാശമുള്ള കോളജുകളുടെയും ഓപ്പണ്‍ യൂണിവേഴ്‌സിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപസമിതികളെ നിയോഗിച്ചു.
സ്വയംഭരണാവകാശമുള്ള കോളജുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡോ.ജോയ് ജോബ് കുളവേലില്‍ അധ്യക്ഷനായും ഡോ. കെ.കെ.ദാമോദരന്‍, ഡോ. ജെ.രാജന്‍ എന്നിവര്‍ അംഗങ്ങളായുമാണ് സമിതി രൂപീകരിച്ചത്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സംബന്ധിച്ച് പഠനം നടത്താന്‍ ഡോ. ഫത്തിമത്ത് സുഹറ അധ്യക്ഷയായുള്ള കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തുറന്ന സ്ഥലങ്ങളില്‍ ക്ലാസ്‌റൂമുകള്‍ ഒരുക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗങ്ങളിലും അത് തുടങ്ങാന്‍ നിര്‍ദേശിക്കും. സ്വയംഭരണാനുമതിയുള്ള കോളജുകളും സര്‍വകലാശാലകളുമായുള്ള സംഘര്‍ഷം, സര്‍വകലാശാലകളെ അവഗണിച്ചുള്ള ഇത്തരം കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍, സര്‍വകലാശാലയുടെ നിയമപരമായ അധികാരത്തെ ഇത്തരം കോളജുകള്‍ ചോദ്യം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉപദേശം ചോദിച്ചിരുന്നു. ഇതിനുള്ള റിപ്പോര്‍ട്ടാകും ഉപസമിതികള്‍ തയാറാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."