HOME
DETAILS

വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്ക്; നിയമവകുപ്പ് എതിര്‍ത്തിട്ടും ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക്

  
backup
November 30 2017 | 01:11 AM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d

 

തിരുവനന്തപുരം: നിയമവകുപ്പ് എതിര്‍ത്തിട്ടും വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണര്‍ക്ക് അയക്കും. ഓര്‍ഡിനന്‍സ് മുഖ്യമന്ത്രിയുടെ ഓഫിസിന് നിയമവകുപ്പ് കൈമാറി. വഖ്ഫ് ബോര്‍ഡുമായോ മുസ്‌ലിം സംഘടനകളുമായോ കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 15ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നിയമവകുപ്പിനോട് ഓര്‍ഡിനന്‍സ് തയാറാക്കാന്‍ വഖ്ഫ് ചുമതലയുള്ള മന്ത്രി കെ.ടി.ജലീല്‍ നിര്‍ദേശം നല്‍കി.
കേന്ദ്ര വഖഫ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് കേരളത്തിലെ വഖ്ഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള ഓര്‍ഡിനന്‍സില്‍ നിയമ പ്രശ്‌നമുണ്ടെന്നും കേന്ദ്ര വഖ്ഫ് നിയമത്തിന് വിരുദ്ധമായി ഓര്‍ഡിനന്‍സ് നിലനില്‍ക്കില്ലെന്നും കേന്ദ്ര വഖ്ഫ് ബോര്‍ഡുമായി കൂടിയാലോചിച്ച് നിയമഭേദഗതി വരുത്തി മാത്രമേ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ കഴിയൂ എന്നും നിയമവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കെ.എസ്.മധുസൂദനന്‍ മന്ത്രി കെ.ടി.ജലീലിനെ അറിയിച്ചിരുന്നു. ബോര്‍ഡ് സമ്മതിച്ചില്ലെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങണമെന്നാണു നിയമമെന്നും അദ്ദേഹം മന്ത്രിയെ ധരിപ്പിച്ചു.
1995 നവംബര്‍ 22നാണ് കേന്ദ്ര വഖ്ഫ് നിയമം നിലവില്‍ വന്നത്. നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസരിച്ചു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഭേദഗതിക്ക് അധികാരമുണ്ട്. ജീവനക്കാരുടെ നിയമനവും സേവന, വേതന വ്യവസ്ഥകളും സംബന്ധിച്ച് വഖ്ഫ് ബോര്‍ഡുമായി സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് ഭേദഗതി കൊണ്ടുവരണം. 2016ല്‍ ഈ രീതിയില്‍ നിയമനത്തിനുവേണ്ടി ഭേദഗതി തയാറാക്കിയിരുന്നു.
എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ബോര്‍ഡിന് നിയമനം നടത്താമെന്നായിരുന്നു ഭേദഗതി. അതിനാല്‍ ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്‌തേക്കാമെന്നും നിയമവകുപ്പ് മന്ത്രിയെ അറിയിച്ചു. എന്നാല്‍ അത് കാര്യമാക്കേണ്ടെന്നും ഓര്‍ഡിനന്‍സ് തയാറാക്കിത്തന്നാല്‍ മതിയെന്നും നിയമവകുപ്പിനുമേല്‍ മന്ത്രി സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ഓര്‍ഡിനന്‍സ് തയാറാക്കി നിയമവകുപ്പ് മുഖ്യമന്ത്രിക്ക് അയക്കുകയായിരുന്നു. കേന്ദ്ര വഖ്ഫ് നിയമം പരിശോധിച്ചതിനു ശേഷമേ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയുള്ളൂ. കേന്ദ്ര നിയമം ലംഘിച്ചാണ് ഓര്‍ഡിനന്‍സ് തയാറാക്കിയതെങ്കില്‍ മടക്കുമെന്നുമാണ് സൂചന. അതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരേ മുസ്‌ലിം സംഘടനകള്‍ കോടതിയെ സമീപിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago