സ്വന്തം തട്ടകത്തില്‍ വിയര്‍ത്ത് ബി.ജെ.പി
ഗാന്ധിനഗര്‍: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് രംഗം അതിന്റെ ഉഷ്ണമാപിനിയില്‍ നിലനില്‍ക്കവെ അടിത്തറയിളകിത്തുടങ്ങിയതോടെ സ്വന്തം തട്ടകത്തില്‍ വിയര്‍ത്ത് മോദിയും ബി.ജെ.പിയും.
തന്റെ തട്ടകത്തില്‍ രൂക്ഷമായ അടിയൊഴുക്കു തുടങ്ങിയെന്ന് തിരിച്ചറിഞ്ഞതോടെ ഇന്നലെ വീണ്ടും മോദി ഗുജറാത്തില്‍ തിരിച്ചെത്തി. അതേസമയം മോദിയുടെ തന്ത്രങ്ങള്‍ക്ക് തടയിടാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷനും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലിയ്ക്കെത്തിയതോടെ മുന്‍പെങ്ങുമില്ലാത്ത ചൂടുംചൂരുമാണ് തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിട്ടുള്ളത്. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലും വന്‍ റാലികളാണ് നടക്കുന്നത്. ബി.ജെ.പി നടത്തുന്ന ഗുജറാത്ത് വികാസ് റാലിയില്‍ പ്രധാനമന്ത്രി മോദി മോര്‍ബി, പ്രാചി, പട്ടിലാന എന്നിവിടങ്ങളില്‍ ഇന്നലെ സംസാരിച്ചു. മോദിയുടെ ചായകുടിച്ചുള്ള ചര്‍ച്ചയെ പരിഹസിച്ച് ഹാര്‍ദ്ദിക് പട്ടേലും മോര്‍ബിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് സംഘടിപ്പിച്ച നവസര്‍ജന്‍ യാത്രയില്‍ എട്ടിടങ്ങളിലാണ് രാഹുല്‍ ഗാന്ധി പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."