പാര്‍ട്ടിയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ മോദി ശ്രമിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ
പട്ന: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫ്യൂഡല്‍ മനസ്ഥിതിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് വീണ്ടും പാര്‍ട്ടി എം.പി ശത്രുഘ്നന്‍ സിന്‍ഹ.
ബി.ജെ.പിയുടെ അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കാന്‍ മോദിയ്ക്ക് കഴിയണമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്കെതിരേ നിലപാട് സ്വീകരിച്ചത്. മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായ ഇന്ദിരാഗാന്ധിയ്ക്കെതിരേ മോദി നടത്തിയ പരമാര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിമര്‍ശനം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിത്തറയിളകുന്നുവെന്ന് കണ്ടതോടെയാണ് പ്രതിയോഗികള്‍ക്കെതിരേ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മോദിയെ പ്രേരിപ്പിച്ചതെന്നും ശത്രുഘ്നന്‍ ആരോപിച്ചു. ട്വിറ്ററിലാണ് അദ്ദേഹം മോദിയെ വിമര്‍ശിച്ചുകൊണ്ട് കുറിപ്പിട്ടത്. ഭയവും നിരാശയുമാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിക്കാന്‍ കാരണമാകുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ശത്രുഘ്നന്‍ സിന്‍ഹ മോദിയെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."