ജന്‍ലോക്പാല്‍: മാര്‍ച്ച് മുതല്‍ അണ്ണാഹസാരെ പ്രക്ഷോഭത്തിന്
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും അഴിമതിവിരുദ്ധ ജന്‍ലോക്പാല്‍ രൂപീകരണവും സജീവമാക്കി അണ്ണാഹസാരെ മാര്‍ച്ച് 23മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭം തുടങ്ങുന്നു. രക്തസാക്ഷിദിനമായതിനാലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് മാര്‍ച്ച് 23 തെരഞ്ഞെടുത്തതെന്നും സ്വദേശമായ മാഹാരാഷ്ട്രയിലെ റലിഗാന്സിദ്ദിയില് അനുയായികളെ അഭിസംബോധനചെയ്ത് ഹസാരെ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനും ജന്‍ലോക്പാല്‍ രൂപീകരണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പലതവണ കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 12 ലക്ഷം കര്‍ഷകരാണ് ജീവനൊടുക്കിയത്.
അഴിമതി ഇല്ലാതാക്കാനായി ലോക്പാല്‍ ബില്ല് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെതിരേ ഹസാരെ നടത്തിവന്ന സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
2011 ഏപ്രില്‍ അഞ്ചുമുതല്‍ മരണം വരെ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത് സര്‍ക്കാരിനെതിരേ കടുത്ത ജനരോഷം ഉയരാനും ഇതോടൊപ്പം ഡല്‍ഹിക്കു പുറത്തും സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടക്കാനും കാരണമായി. ഇതിനൊടുവില്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."