ഹെഡ്ലി രണ്ടാമന് സുരക്ഷാ സേനയുടെ പിടിയില്‍
ന്യൂഡല്‍ഹി: ഹെഡ്ലി രണ്ടാമന് എന്നറിയപ്പെടുന്ന ഭീകരനെ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ പിടികൂടി. അമേരിക്കന്‍ ഭീകരനായിരുന്ന ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ രണ്ടാമനെന്ന് അറിയപ്പെടുന്ന പാക് വംശജന് അബ്ദുല്‍ നഈമിനെയാണ് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് പിടികൂടിയത്.
ലഷ്കറെ ത്വയ്ബ സംഘടയുടെ നേതൃത്വത്തില്‍ 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കാളിയായിരുന്ന ഇയാളെ പിടികൂടിയതോടെ രാജ്യത്ത് ആസൂത്രണം ചെയ്തിരുന്ന വലിയൊരാക്രമണ പദ്ധതിയ്ക്കാണ് തടയാനായതെന്ന് സുരക്ഷാ സേന അറിയിച്ചു.
സൈനിക താവളങ്ങള്‍, കശ്മിരിലെ വൈദ്യുതി പദ്ധതികള്‍ എന്നിവയ്ക്കുനേരെ ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഇയാള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇതിനായി അദ്ദേഹം ഹിമാചലിലെ കാസോള്‍ മേഖല സന്ദര്‍ശിക്കുകയും ഇസ്റാഈല്‍ സ്വദേശിയടക്കം ചില വിദേശ ഭീകരരുടെ സഹായത്തോടെ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ഇയാള്‍ ആക്രമണത്തിന് പദ്ധതി തയാറാക്കിയിരുന്നുവെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. 2014ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നഈമിനെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."