പച്ചത്തേങ്ങാ സംഭരണം പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നതായി പരാതി
പേരാമ്പ്ര: കൃഷിഭവനുകളിലൂടെ പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതി അട്ടിമറിക്കാനുള്ള പഞ്ചായത്ത് ഭരണസമിതി നീക്കത്തില്‍ കര്‍ഷക കോണ്‍ഗ്രസ് കായണ്ണ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അഞ്ചു മാസമായി പച്ചത്തേങ്ങ സംഭരിക്കുന്നതിനു രണ്ടു ലക്ഷം രൂപ കേരഫെഡില്‍ നിന്ന് റിവോള്‍വിങ് ഫണ്ട് വാങ്ങുകയും മൊട്ടന്തറയില്‍ മുറി വാടകയ്‌ക്കെടുത്തു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പച്ചത്തേങ്ങ സംഭരിക്കുന്നതിനു കൃഷിഭവനും ഉപദേശക സമിതിയും ചേര്‍ന്നു പലതവണ തിയതികള്‍ നിശ്ചയിച്ചെങ്കിലും സംഭരണം നടന്നിരുന്നില്ല. കര്‍ഷകര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സി.പി.എം ഭരിക്കുന്ന കായണ്ണ പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേതടം ഉദ്ഘാടനം ചെയ്തു. കെ.എം രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഇ.എം രവീന്ദ്രന്‍, പി.പി ശ്രീധരന്‍, എം.വി മൊയ്തി, പി.വി സെബാസ്റ്റ്യന്‍, പി.കെ ബാലന്‍ നായര്‍, സി.പി ബാലകൃഷ്ണന്‍, ഉലഹന്നാന്‍ കുളങ്ങരതൊടി, രാജന്‍ മങ്ങര, യൂസഫ്, പി. കുഞ്ഞാമു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."