സച്ചിന്റെ 10ാം നമ്പര്‍ ജഴ്‌സിയും 'വിരമിക്കുന്നു'
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 10ാം നമ്പര്‍ ജഴ്‌സി ഇനി ഒരിന്ത്യന്‍ താരവും ധരിക്കില്ല. താരത്തോടുള്ള ബഹുമാനസൂചകമായിട്ടാണ് ഈ തീരുമാനം. ബി.സി.സി.ഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ 10ാം നമ്പര്‍ ജഴ്‌സിയും കളത്തില്‍ നിന്ന് വിരമിക്കുകയാണ്.
നേരത്തെ സച്ചിന്‍ വിരമിച്ച ശേഷം പേസര്‍ ഷാര്‍ദുല്‍ താക്കൂറാണ് ഈ ജഴ്‌സി അണിഞ്ഞത്. ശ്രീലങ്കയ്‌ക്കെതിരേ തന്റെ അരങ്ങേറ്റ മത്സരത്തിലായിരുന്നു ഇത്. എന്നാല്‍ സച്ചിന്റെ ആരാധകര്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജ്യോതിഷ പ്രകാരമാണ് 10ാം നമ്പര്‍ തെരഞ്ഞെടുത്തതെന്ന് താരം വിശദീകരിച്ചിരുന്നു.
ഇതോടെ ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം ഈ ജഴ്‌സി സച്ചിനോടുള്ള ബഹുമാനസൂചകമായി ധരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. നേരത്തെ സച്ചിന്റെ ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സ് പത്താം നമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."