ഐ.എസ്.എല്‍: സ്റ്റേഡിയത്തിലെ ദുരവസ്ഥക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: അമിതവില നല്‍കി ടിക്കറ്റെടുത്ത് കളികാണാനെത്തുന്ന ഐ.എസ്.എല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലെ 'സാങ്കല്‍പിക' കസേരകളില്‍ ഇരിക്കേണ്ടി വരുന്ന ദുരവസ്ഥക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടിസയച്ചു.കോടികണക്കിന് രൂപ ചിലവഴിച്ച് സ്റ്റേഡിയം നവീകരിച്ചിട്ടും കസേരകള്‍ നന്നാക്കാത്തത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴച്ചയാണെന്ന് കമ്മിഷന്‍ ആക്ടിങ ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ജി.സി.ഡി.എ സെക്രട്ടറിയും എറണാകുളം ജില്ലാ കലക്ടറും കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒയും വ്യക്തിപരമായി ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. മൂന്നാഴ്ചക്കകം ഇവര്‍ കമ്മിഷനില്‍ വിശദീകരണം ഫയല്‍ ചെയ്യണം. കേസ് ജനുവരിയില്‍ എറണാകുളത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.നിലത്തിരുന്ന് കളികാണേണ്ട ഗതികേടിലാണ് കാണികളെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഐ.എസ്.എല്‍ ടിക്കറ്റുകള്‍ കൗണ്ടറിലൂടെ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഓണ്‍ലൈനായി മാത്രം ടിക്കറ്റ് വില്‍ക്കാനുള്ള നീക്കമാണ് തമ്പി സുബ്രഹ്മണ്യന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പി.മോഹനദാസ് തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."