നാവികപ്പട
കടല്‍ വഴിയുള്ള ശത്രുക്കളുടെ ആക്രമണങ്ങളെ നേരിടാന്‍ രൂപം കൊണ്ട സേനാ വിഭാഗമാണ് നാവികസേന. മറ്റു രാജ്യങ്ങളുടെ സേനയെ അപേക്ഷിച്ച് അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവിക പാരമ്പര്യം. ഇന്ത്യന്‍ തീരങ്ങളിലൂടെയുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പല്‍ ഗതാഗതങ്ങളുടെ സുരക്ഷയെ ലക്ഷ്യം വച്ച് 1612-ല്‍ സൂററ്റില്‍ രൂപീകരിക്കപ്പെട്ട റോയല്‍ ഇന്ത്യന്‍ നേവിയില്‍ നിന്നാണ് ഇന്ത്യന്‍ നാവികസേന ആരംഭിക്കുന്നത്.
ഒരുസേന, പല പേരുകള്‍
1685ലാണ് സൂററ്റില്‍ നിന്നു നാവികസേനാ ആസ്ഥാനം ബോംബെയിലേക്ക് മാറ്റുന്നത്. ഇതോടെ ബോംബെ മറൈന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.1934-ലാണ് റോയല്‍ ഇന്ത്യന്‍ നേവി നിലവില്‍ വന്നത്. ഈ സേന പല നാമകരണങ്ങളിലൂടെ സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാവികസേനയായി മാറി. വിഭജനാനന്തരം റോയല്‍ ഇന്ത്യന്‍ നേവിയുടെ മൂന്നില്‍ ഒരു ഭാഗവും പ്രധാന നാവിക പരിശീലന കേന്ദ്രങ്ങളും പാകിസ്താന്റെ ഭാഗത്തായി. സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഭാരതീയ നാവിക സേനയിലെ അഡ്മിറല്‍മാരുടെ മേല്‍നോട്ടത്തില്‍ വെള്ളക്കാര്‍ തന്നെ നാവിക സേനയുടെ തലപ്പത്ത് തുടര്‍ന്നു.
1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായതോടെ ഇന്ത്യന്‍ നേവി നിലവില്‍ വന്നു. 1958 ഏപ്രില്‍ 22നാണ് ആദ്യത്തെ ഇന്ത്യന്‍ വൈസ് അഡ്മിറല്‍ ആര്‍.സി. കതാരി ഭാരതീയ നാവികസേനയുടെ മേധാവിയായി ചുമതലയേല്‍ക്കുന്നത്.
നാലാമത്തെ വലിയ സേന
തുടര്‍ന്നുള്ള 25 വര്‍ഷങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ ത്രിമാന വികസനം എന്നു വിശേഷിപ്പിക്കാവുന്ന വളര്‍ച്ചയായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നാവികസേനയാണ് നമ്മുടേത്. 55,000മാണ് ഇന്ത്യന്‍ നേവിയുടെ അംഗസംഖ്യ. ഇന്ത്യന്‍ നാവികസേനയുടെ തലവനാണ് ചീഫ് ഓഫ് നേവി സ്റ്റാഫ്. മൂന്ന് റീജ്യനല്‍ കമാന്‍ഡുകളാണ് സേനയ്ക്കുള്ളത്. ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനം വിശാഖപട്ടണവും, വെസ്റ്റേണ്‍ കമാന്‍ഡിന്റേത് മുംബൈയുമാണ്. കൊച്ചിയാണ് സതേണ്‍ നേവല്‍ കമാന്‍ഡിന്റെ ആസ്ഥാനം.
വിമാനവാഹിനി കപ്പലുകളില്‍ രണ്ടാം സ്ഥാനം
വരുണന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നതാണ് ഇന്ത്യന്‍ നാവികസേനയുടെ ആപ്തവാക്യം. ഒരു കാലത്ത് പഴഞ്ചന്‍ കപ്പലുകളും അകമ്പടി കപ്പലുകളും മാത്രം കൈമുതലായുണ്ടായിരുന്ന ഭാരതീയ നാവികസേന 1948-ല്‍ ആദ്യമായി എച്ച്.എം.എസ് അക്കിലിസ് എന്ന 7,000 ടണ്‍ ഭാരശേഷിയുള്ള ലിയാന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ക്രൂസര്‍ ഇന്ത്യ വാങ്ങി. അതിന് ഐ.എന്‍.എസ് ഡല്‍ഹി എന്നു പുന:നാമകരണം ചെയ്തു.
തുടര്‍ന്ന് രാജ്യത്തിലെ ഏറ്റവും വലുപ്പം കൂടിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യ കൂടിയായപ്പോള്‍ ഭാരതീയ നാവികസേനയുടെ ആത്മധൈര്യം വര്‍ധിച്ചു. മണിക്കൂറില്‍ 30 നോട്ടസ് വേഗത്തില്‍ സഞ്ചരിക്കാവുന്ന അത്യാധുനിക കപ്പല്‍ ഒരേ സമയം 36 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ കഴിയുന്നതാണ്. അതോടെ ഭാരതീയ നാവികസേന വിമാന വാഹിനി കപ്പലുകളുടെ എണ്ണത്തില്‍ ജര്‍മനിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.
ഏഴിമല; ഏഷ്യയിലെ വലിയ പരിശീലന കേന്ദ്രം
ഇന്ത്യയിലെ ഏറ്റവും വലിയ നേവല്‍ ബേസ് കര്‍ണാടകതീരത്തെ കാര്‍വാര്‍ ബേസാണ് (സീ ബേസ്). നാവികസേനയുടെ രണ്ട് പടക്കപ്പല്‍ വ്യൂഹങ്ങളാണ് വെസ്റ്റേണ്‍ ഫഌറ്റും ഈസ്റ്റേണ്‍ ഫഌറ്റും. 2005-ല്‍ കേരളത്തില്‍ കമ്മിഷന്‍ ചെയ്യപ്പെട്ട നാവിക അക്കാദമിയാണ് ഏഴിമല. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി ഏഴിമല ബേസ് ഡിപ്പോ അറിയപ്പെടുന്നത് ഐ.എന്‍.എസ് സാമൂതിരയെന്നാണ്.
തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ് വിക്രാന്ത്. കുതിക്കുന്ന കാണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യന്‍ കപ്പലാണ് ''ഐ.എന്‍,എസ് ബ്രഹ്മപുത്ര''. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തര്‍വാഹിനിയാണ് ഐ.എന്‍.എസ് അരിഹന്ത്. ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനിയില്‍ സഞ്ചരിച്ച ആദ്യ പ്രസിഡന്റാണ് എ.പി.ജെ. അബ്ദുല്‍കലാം. ഐ.എന്‍.എസ്. കുഞ്ഞാലി മുംബൈയിലെ നാവിക പരിശീലന കേന്ദ്രമാണ്. ഐ.എന്‍.എസ് ഗരുഡ, ഐ.എന്‍.എസ് വെണ്ടുരുത്തി എന്നിവ കൊച്ചിയില്‍ സ്ഥിതിചെയ്യുന്ന നാവിക പരിശീലന കേന്ദ്രങ്ങളാണ്.
ത്രിമുഖവികസനം
ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. സമുദ്രോപരിതലത്തിലെന്നപോലെ കടലിനടിയിലൂടെയുള്ള ആക്രമണങ്ങളും ചെറുക്കേണ്ട ആവശ്യം നാവികസേനയ്ക്ക് അനിവാര്യമായി വന്ന സാഹചര്യത്തിലാണ് അന്തര്‍വാഹിനിയുടെ അഭാവം നികത്തേണ്ടി വന്നത്. 1968-ല്‍ അന്തര്‍വാഹിനി എന്ന സ്വപ്‌നവും നാവികസേന സാക്ഷാല്‍കരിച്ചു. മുങ്ങിക്കപ്പലുകളുടെ വരവോടുകൂടിയാണ് ഒരു സമീകൃത കപ്പല്‍പ്പട എന്ന ആശയം യാഥാര്‍ഥ്യമായത്. അങ്ങനെയാണ് ഭാരതീയ നാവികസേനയുടെ ചിരകാല അഭിലാഷമായ ത്രിമുഖ വികാസം യാഥാര്‍ഥ്യമാകുന്നത്. സേനയ്ക്ക് കടല്‍പ്പരപ്പിലും കടലിനുമുകളിലും കടലിനടിയിലും ശത്രുക്കളെ തുരത്താനുള്ള കഴിവാണ് ത്രിമുഖവികസനം കൊണ്ട് അര്‍ഥമാക്കുന്നത്.
ജാഗരൂകരായി സേന
ഇന്ത്യയെപ്പോലെ തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കുന്ന ഒരു രാജ്യത്തിന്റെ പരമപ്രധാനമായ സേനാവിഭാഗമാണ് നാവികസേന. രാജ്യത്തിന്റെ ഭൂരിഭാഗവും കടലാല്‍ ചുറ്റപ്പെട്ടതും നാവികസേനയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഏതു അവസരത്തിലും കടല്‍വഴിയുള്ള ആക്രമണം ഇന്ത്യക്കുണ്ടാവാമെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പുകള്‍ ഭാരതീയ നാവിക സേന വെല്ലുവിളിയായി ഏറ്റെടുത്ത് ഭാരതാംബയുടെ നെഞ്ചില്‍ രക്തം ചിന്താനെത്തുന്ന തീവ്രവാദികളെ കൃത്യതയോടെ നശിപ്പിക്കാന്‍ ഭാരതീയ നാവിക സേനാംഗങ്ങള്‍ സുസജ്ജരാണ്.
എന്നിരുന്നാലും ഇന്ത്യന്‍ സമുദ്രതീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നിരവധി ഇന്ത്യന്‍ ദീപുകളുടെ യും പ്രതിരോധം അക്ഷരാര്‍ഥത്തില്‍ സേനയുടെ വെല്ലുവിളി തന്നെയാണ്. വലുപ്പത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ നാവിക സേന എല്ലാ അര്‍ഥത്തിലും അത്യാധുനിക രീതിയിലുള്ള സജീകരണങ്ങളോടെയാണ് സജ്ജമാക്കിയിട്ടുള്ളത്. ഏത് അടിയന്തരഘട്ടങ്ങളെയും നേരിടാനുള്ള ആധുനിക ആയുധങ്ങള്‍ നാവികസേനയ്ക്ക് അകമ്പടിയായിട്ടുണ്ട്. സേനയ്ക്ക് കരുത്തായി 125 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലാണ് ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കുന്നത്. ഇപ്പോഴത്തെ നാവിക സേനാമേധാവി അഡ്മിറല്‍ സുനില്‍ ലാംബയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."