ലിബിയയിലെ അടിമ വ്യാപാരം: നടപടിയുമായി യു.എന്‍
ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ അഭയാര്‍ഥികളെ അടിമ വ്യാപാരം നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി നീക്കവുമായി യു.എന്‍.
രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ അടിമ വ്യാപാരത്തില്‍ പങ്കാളികളായവര്‍ക്കെതിരേ നടപടികളെടുക്കണമെന്ന് ഫ്രാന്‍സിന്റെ യു.എസ് അംബാസഡര്‍ ഫ്രാന്‍സോയിസ് ഡലാട്രേ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു.
അഭയാര്‍ഥികളെ ഉപയോഗിച്ച് ലിബിയയില്‍ അടിമവേലകള്‍ ചെയ്യിപ്പിക്കുന്നുണ്ടെന്ന സി.എന്‍.എന്‍ കണ്ടെത്തലിനെ തുടര്‍ന്നാണ് ഫ്രാന്‍സോയിസ് ഡലാട്രോയുടെ പ്രതികരണം. ലിബിയയില്‍ നടക്കുന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായി പ്രത്യേക സംഘത്തിന്റെ സഹായം നല്‍കാന്‍ ഫ്രാന്‍സ് തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
അടിമ വ്യാപാരത്തിന് പിന്നിലുള്ള വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരേ നടപടിയെടുക്കാനായി യു.എന്‍ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു.
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഉള്‍പ്പെടെയുള്ളവയുടെ നിയമങ്ങള്‍ പരിശോധിച്ച് ശക്തമായ നടപടികളുമായി മുന്നോട്ടുപോവാനായിരുന്നു തീരുമാനം. എന്നാല്‍ യോഗത്തില്‍ പ്രത്യേക തീരുമാനങ്ങളൊന്നും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യാവകാശ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സംഘനകള്‍ക്കുമെതിരേ ഉപരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ 2011 മുതലാണ് രക്ഷാസമിതിയില്‍ തീരുമാനമുണ്ടായത്. ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫിക്കെതിരേയായിരുന്നു ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."