ഇന്ത്യക്കെതിരേ ലഷ്കറെ ത്വയ്ബയെ ഉപയോഗിച്ചുവെന്ന് മുഷ്റഫ്
ദുബൈ: കശ്മിരില്‍ ഇന്ത്യന്‍ പട്ടാളത്തെ അടിച്ചമര്‍ത്താനായി ലഷ്കറെ ത്വയ്ബയെ ഉപയോഗിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫ്.
കശ്മിര് താഴ്വരയില് ലഷ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച മുഷ്റഫ് ഹാഫിസ് സഈദിനെയും അദ്ദേഹത്തിന്റെ സംഘടനയെയും പിന്തുണക്കുന്നയാളാണ് താനെന്നും പറഞ്ഞു. പാകിസ്താന് വാര്‍ത്താ ചാനലായ എ.ആര്.വൈ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് മുഷ്റഫ് ഇക്കാര്യം പറഞ്ഞത്.
2008ല്‍ നടന്ന ഭീകാരാക്രമണത്തിന് ശേഷം സഈദിന്റെ തലക്ക് 64 കോടി ഇനാം പ്രഖ്യാപിച്ചു. ഇദ്ദേഹത്തെ ഭീകരനായി മുദ്രകുത്തി. പക്ഷെ സഈദ് ആക്രമണത്തിലുള്‍പ്പെട്ടിരുന്നില്ല. സൂത്രധാരനാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചതാണെന്നും മുഷ്റഫ് പറഞ്ഞു. കശ്മിരിലെ ഏറ്റവും വലിയ ശക്തിയാണ് ലഷ്കര്‍ ത്വയ്ബ.
എന്നാല്‍ ഇന്ത്യയും യു.എസും ചേര്‍ന്ന് ലഷ്കര്‍ ത്വയ്ബയെ തീവ്രവാദ സംഘമായി മുദ്രകുത്തി. ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയമാണെന്നും മുഷ്റഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."