ഉപരോധങ്ങളെ വെല്ലുവിളിച്ച് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
സിയൂള്‍: ഉപരോധങ്ങളെ വെല്ലുവിളിച്ച് ഉത്തരകൊറിയയുടെ ഭൂഗണ്ഡാന്തര മിസൈല്‍ പരീക്ഷണം. കഴിഞ്ഞ ദിവസം അര്‍ധ രാത്രി വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. യു.എന്നിന്റെ നേതൃത്വത്തിലുള്ള ഉപരോധങ്ങളെ വെല്ലുവിളിച്ചാണ് ഉത്തരകൊറിയയുടെ പുതിയ പരീക്ഷണം. അന്‍പത് മിനുട്ട് പറന്ന മിസൈല്‍ ജപ്പാന്റെ സാമ്പത്തിക മേഖലയിലെ കടലിലാണ് പതിച്ചത്. ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹപ് ആണ് മിസൈല്‍ വിക്ഷേപണം വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് യു.എസും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പോങ്‌യാങിലെ പോങ്‌സോങില്‍ നിന്നാണ് മിസൈല്‍ പ്രയോഗിച്ചതെന്ന് യോന്‍ഹപ് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ വിക്ഷേപിക്കപ്പെട്ടതില്‍ ഏറ്റവും ശക്തിയേറിയ മിസൈലാണ് പരീക്ഷിച്ചതെന്നും അമേരിക്കയില്‍ എവിടെയും വിക്ഷേപണം നടത്താനുള്ള ശേഷി ഇതിനുണ്ടെന്നും ഉത്തരകൊറിയന്‍ സ്റ്റേറ്റ് ടെലിവിഷനായ കെ.സി.എന്‍.എ അവകാശപ്പെട്ടു.
ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്ന് മിസൈല്‍ പരീക്ഷണ വിജയം ആഘോഷിക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. പ്രത്യേക പ്രക്ഷേപണത്തിലൂടെയാണ് മിസൈല്‍ പരീക്ഷണത്തിന്റെ റിപ്പോര്‍ട്ട് കെ.സി.എന്‍.എ പുറത്തുവിട്ടത്. ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് യു.എസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
13,000 കിലോമീറ്ററാണ് പരീക്ഷണം നടത്തിയ മിസൈലിന്റെ യഥാര്‍ഥ ശേഷിയെന്നും അമേരിക്കയുടെ എല്ലാ നഗരങ്ങളും പരിധിയിലാക്കാന്‍ ഇതിനാവുമെന്നത് ശരിയാണെന്നും വിദഗ്ധര്‍ പറഞ്ഞു.
എന്നാല്‍ മിസൈല്‍ പരീക്ഷണത്തിനെതിരേ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ തങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഒന്നും മാറിയിട്ടില്ലെന്നും ഗൗരവതരമായ സമീപനമാണ് തങ്ങള്‍ പുലര്‍ത്തുന്നത്. മിസൈല്‍ പരീക്ഷണം ഏഷ്യന്‍ രാജ്യങ്ങളെ മുഴുവന്‍ തര്‍ക്കുന്നതാണ്. കൂടാതെ കൂടുതല്‍ ഉപരോധങ്ങള്‍ ഉത്തരകൊറിയക്കെതിരേ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.
ഉത്തരകൊറിയയുടെ പ്രകോപ ന നടപടികളുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ജിന്‍ പിങുമായി സംസാരിച്ചുവെന്നും കൂടുതല്‍ ഉപരോധങ്ങള്‍ ഉടനുണ്ടാവുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് ഉത്തരകൊറിയക്കെതിരേ രംഗത്തുവന്നു. രക്ഷാസമിതിയുടെ തീരുമാനത്തിനെതിരേയുള്ള കൃത്യമായ ലംഘനമാണിതെന്നും അന്താരാഷ്ട്ര സമൂഹത്തോടുള്ള പൂര്‍ണമായ വിയോജിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയയുടെ ഒരു പ്രകോപനത്തിനും കീഴടങ്ങില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ ട്രംപുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. യു.എസുമായി ചേര്‍ന്ന് ഉത്തരകൊറിയക്കെതിരേ കൂടുതല്‍ സമ്മര്‍ദങ്ങള്‍ നടത്തുമെന്ന് ഷിന്‍സെ ആബെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."