ജിദ്ദ ബീച്ച് ഗവര്‍ണര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
ജിദ്ദ: ജിദ്ദയുടെ കടല്‍ത്തീരത്ത് ചമടഞ്ഞൊരുങ്ങിയ ജിദ്ദ ബീച്ച് പൊതുജനങ്ങള്‍ക്കായി മക്ക ഗവര്‍ണറും സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ തുറന്നുകൊടുത്തു.
7,30,000 സ്‌ക്വയര്‍ മീറ്ററില്‍ നാലു കിലോമീറ്റര്‍ നീളത്തിലാണ് നാലു അഞ്ച് ഘട്ടം കടലോര പദ്ധതി ജിദ്ദ മുനിസിപ്പാലിറ്റി നടപ്പിലാക്കിയത്. 800 മില്യണ്‍ റിയാല്‍ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയില്‍ കടല്‍കരയില്‍ ഉല്ലാസത്തിനെത്തുന്നവര്‍ക്ക് വേണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അപകട മുക്തമായ നീന്തലിനുള്ള സൗകര്യങ്ങളോടെ മൂന്നു പ്രത്യേക സ്ഥലങ്ങള്‍ കടലില്‍ ഒരുക്കിയിട്ടുണ്ട്. സഊദിയിലെ ഏറ്റവും നീളമുള്ള നടപ്പാലമാണ് ബീച്ചില്‍ നിന്ന് പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്ട്രീറ്റിലേയ്ക്ക് നിര്‍മിച്ചിട്ടുള്ളത്. കടല്‍ തീരം ഒന്നാകെ നിരീക്ഷിക്കാനായി അഞ്ചു നിരീക്ഷണ ടവറുകളും 120 അതിനൂതന ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ബോട്ടുകളില്‍ ഉല്ലസിക്കാനുള്ള പ്രത്യേക മറീന, ഫ്‌ലോട്ടിങ് ഡോക്, മീന്‍ പിടിക്കാനുള്ള സൗകര്യങ്ങള്‍, ഒട്ടനവധി തണല്‍ കുടകള്‍, എന്നിവയും പുതിയ വികസനത്തിന്റെ ഭാഗങ്ങളാണ്. നാല് മ്യൂസിക് ഫൗണ്ടന്‍ അടക്കം 14 ജലധാരകള്‍, ആറ് ഫാമിലി റെസ്റ്റോറന്റുകള്‍, നൂറിലേറെ ടോയ്‌ലറ്റുകള്‍ തുടങ്ങി കുടുംബസമേതം ഉല്ലസിക്കാനുള്ള ഒട്ടേറെ സംവിധാനങ്ങള്‍ ബീച്ചിലെത്തുന്നവരുടെ മനം കവരും. ഇതിനു പുറമെ 3000 കാര്‍ പാര്‍ക്കിങ് മരം കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."