മലയാളിയുടെ സ്വന്തം ആമിനത്താത്ത....
സോഷ്യല്‍ മീഡിയയും അതിന്റെ ഓളങ്ങളും വ്യാപകമാവും മുമ്പു മലയാളിയെ പൊട്ടിച്ചിരിപ്പിക്കാന്‍ തുടങ്ങിയതാണ് ആമിനത്താത്ത. ഇന്നും ചിരിയുടെ ഒരു നേര്‍ത്ത ചീളെങ്കിലുമില്ലാതെ ഓര്‍ക്കാനാവില്ല ആമിനത്താത്തയെ. നിഷ്കളങ്കയായ നാടന്‍ താത്തയെ അനുകരിച്ച് പിന്നീട് ഒരുപാട് പേര് രംഗത്തെത്തിയെങ്കിലും അബിക്കൊപ്പമെത്താന് കഴിഞ്ഞിട്ടില്ല ആര്‍ക്കും.
തന്റെ കുടുംബത്തിലെ തന്നെ ഒരംഗത്തെ മാതൃകയാക്കിയാണത്രെ ആമിനത്താത്തയെ രൂപകല്പന ചെയ്തത്. ദേ മാവേലി കൊമ്പത്ത് എന്ന കോമഡി കാസറ്റ് പരമ്പരയിലൂടെ ദിലീപിനും നാദിര്‍ഷായ്ക്കുമൊപ്പം ആമിനത്താത്തയായി എത്തിയ അബിയെയും മലയാളി നെഞ്ചേറ്റി. സ്ത്രീവേഷധാരികളായ പുരുഷന്മാരെ സ്റ്റേജുകളില്‍ സജീവമാക്കിയതും ആമിത്താത്തയാണ്.
ഉത്സവക്കമ്മിറ്റിക്കാരാണ് ഹബീബ് മുഹമ്മദെന്ന തന്നെ അബിയാക്കിയതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജോലി ചെയ്തു. മലയാളത്തില്‍ അമിതാഭ് ബച്ചന് അഭിനയിച്ച മിക്ക പരസ്യങ്ങളിലും ശബ്ദം നല്‍കിയിരുന്നത് അബിയായിരുന്നു.
സിനിമയില്‍ വലിയ നടനാകണമെന്നായിരുന്നു അബിയുടെ ആഗ്രഹം. എന്നാല്‍ ആള്‍ക്കൂട്ടത്തിലൊരുവനായി എന്നും മാറ്റപ്പെട്ടപ്പോഴും അബി ആരോടും പരാതി പറഞ്ഞില്ല. തന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെ സൗഭാഗ്യങ്ങളായി കരുതി. ഒടുവില്‍ നായക താരമെന്ന മോഹം മകനിലൂടെ കണ്ടു അബി. കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായെത്തിയ മകന് ഷെയ്ന് നിഗം c/o സെറാബാനു, പറവ എന്നീ സിനിമകളിലും പ്രധാന കഥാപാത്രമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."