ചേര്മല സാംബവ കോളനിയില്‍ സൗജന്യമായി പാചക വാതക കണക്ഷന് നല്കുന്നു
പേരാമ്പ്ര: ചേര്മല സാംബവ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി ഗ്യാസ് കണക്ഷന് നല്കുന്നു. പൊതുമേഖലാ പാചകവാതക കമ്പനി ഇന്‍ഡേനിന്റെ പേരാമ്പ്രയിലെ ഏജന്‍സിയായ ദീര ഗ്യാസ് സര്വിസസാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ടു നാലിന് എക്സൈസ്, തൊഴില്‍വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും.
സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നോക്കം നില്ക്കുന്ന കോളനിയുടെ പരിതാപകരമായ അവസ്ഥ മനസിലാക്കിയാണു സൗജന്യമായി ഗ്യാസ് കണക്ഷന് നല്കാന് തീരുമാനിച്ചതെന്നു സ്വാഗതസംഘം ചെയര്മാന് സത്യന് സ്നേഹയും ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ. പ്രമോദ്കുമാറും അറിയിച്ചു. പദ്ധതി നടപ്പാകുന്നതോടെ ചേര്മല സാംബവ കോളനി സംസ്ഥാനത്തെ ആദ്യ പുകവിമുക്ത കോളനിയാകും. സംസ്ഥാനത്ത് ആദ്യമായാണ് ഗ്യാസ് ഏജന്‍സി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പേരാമ്പ്രയിലെ പൊന്‍പറ ഹില്‍സ് ഹെല്‍ത്ത് ക്ലബിന്റെ സഹകരണത്തോടെ ഗ്യാസ് സിലിണ്ടറും അടുപ്പും ഉള്‍പ്പെടെ 5,300 രൂപയുടെ കിറ്റാണ് ഓരോ കുടുംബത്തിനും നല്‍കുക.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."