പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുക: ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: പ്രവാചകന്റെ ജീവിതത്തെ വിശ്വാസിയുടെ ജീവിതക്രമമായി ചിട്ടപ്പെടുത്താന്‍ നബിദിനാഘോഷ വേള ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നബിദിന സന്ദേശത്തില്‍ പറഞ്ഞു. വൈരവും വിദ്വേഷവും തീവ്രവാദ, ഭീകര ചിന്തകളുമില്ലാത്ത സ്നേഹ പ്രപഞ്ചമാണ് പ്രവാചക ജീവിതത്തിന്റെ സന്ദേശം. മാനവികതയുടെ വിളംബരമാണവ. മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനമായിരുന്നു അത്. വര്‍ത്തമാന കാല സാഹചര്യത്തില്‍, ലോകം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് തിരുനബിയുടെ ദര്‍ശനങ്ങളാണ് പരിഹാരം. അവ ഉള്‍ക്കൊണ്ടു ജീവിതത്തെ ചിട്ടപ്പെടുത്താനുള്ള പ്രതിജ്ഞാവേളയാണ് നബിദിനാഘോഷം.
നബിദിന ഘോഷയാത്ര പൊതുനിരത്തുകളില്‍ ഗതാഗത തടസമില്ലാതെ നടത്തണം. പരിപാടികളുടെ ഭാഗമായി പരിസര ശുചിത്വം പൂര്‍ണമായും പാലിക്കണം. ഘോഷയാത്രയുടെ ഭാഗമായുള്ള സ്വീകരണ പരിപാടികളില്‍ പൊതുനിരത്തുകളില്‍ മാലിന്യങ്ങളില്ലാതെ ശ്രദ്ധിക്കണം. അത്തരത്തിലുള്ളവ ശ്രദ്ധയില്‍പെട്ടാല്‍ യഥാസമയം തന്നെ നീക്കം ചെയ്യാനും സംഘാടകര്‍ ശ്രദ്ധിക്കണം. പ്രവാചക സ്നേഹം ഊട്ടിയുറപ്പിക്കാനും തിരുചര്യ അനുസരിച്ചു മുന്നോട്ടുപോകുന്നതിനും ഈ വേള ഉപയോഗപ്പെടുത്തണമെന്നും തങ്ങള്‍ പറഞ്ഞു.
ആഘോഷം
മാതൃകാപരമാക്കണം:
എസ്.എം.എഫ്
കോഴിക്കോട്: നബിദിനാഘോഷം പ്ലാസ്റ്റിക് മുക്തവും പരിസ്ഥിതി സൗഹൃദവും ആക്കാന്‍ ശ്രമിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വഴി മുടക്കിയും ഗതാഗത തടസം സൃഷ്ടിച്ചും അമിത ശബ്ദമുയര്‍ത്തിയും ജനങ്ങള്‍ക്ക് പ്രയാസമാവുന്ന രീതിയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവാതിരിക്കാന്‍ സംഘാടകര്‍ മുന്‍കൈയെടുക്കണം. പ്രവാചകന്റെ ജീവിതചര്യ പിന്‍പറ്റി മാതൃകാപരമായി നബിദിന പരിപാടി നടത്താന്‍ സംഘാടകര്‍ ശ്രമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മാനവിക ഐക്യം
മുറുകെപ്പിടിച്ച് ജീവിക്കുക:
കടയ്ക്കല്‍
അബ്ദുല്‍ അസീസ് മൗലവി
കൊല്ലം: കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മഹാ പ്രവാഹമായി പരന്നൊഴുകിയ പ്രവാചകന് മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തില് നബി കീര്‍ത്തനങ്ങളും സ്നേഹ പ്രവര്‍ത്തനങ്ങളും മദ്ഹ് പ്രകടനങ്ങളും നടത്തി നാം മാതൃക കാണിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നബിദിന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."