HOME
DETAILS

വിവാഹം കഴിച്ച് ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന ഹരജി: ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാം എന്‍.ഐ.എ

  
backup
December 01 2017 | 01:12 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a

കൊച്ചി: ഗുജറാത്തില്‍ താമസിക്കുന്ന റാന്നി സ്വദേശിനിയെ മതം മാറ്റി വിവാഹം കഴിച്ച് ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്ന ഹരജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് എന്‍.ഐഎ. റാന്നി സ്വദേശിനിയായ അക്ഷര ബോസിനെ മതം മാറ്റിയെന്ന കേസിലാണ് നിലപാട്.
അക്ഷര ബോസ് തന്റെ ഭര്‍ത്താവായ ന്യൂ മാഹി പെരിങ്ങണ്ടി സ്വദേശി മുഹമ്മദ് റിയാസിനെതിരേ നല്‍കിയ ഹരജിയിലാണ് ദേശീയ അന്വേഷണ സംഘം നിലപാട് അറിയിച്ചത്.
എന്നാല്‍, അക്ഷര പരാതി നല്‍കിയിട്ടില്ലെന്നും ആ നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും പൊലിസ് വ്യക്തമാക്കി. പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി ജി. ശ്രീധരന്‍ ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി.
കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവികളോട് ഹരജിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. പെരിങ്ങണ്ടിയിലെ അഡ്രസില്‍ റിയാസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പെരിങ്ങണ്ടിയിലെ വീട് പൂട്ടി റിയാസ് പത്ത് വര്‍ഷമായി ബംഗളൂരുവിലും എറണാകുളത്തുമായാണ് താമസമെന്നും മറ്റ് കുടുംബാംഗങ്ങള്‍ എറണാകുളത്തെവിടെയോ ഉണ്ടെന്നും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കി. മതം മാറി അയിഷ എന്ന പേര് സ്വീകരിച്ച് വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി 2016 മെയ് 21ന് റിയാസ് വിവാഹം രജിസ്റ്റര്‍ ചെയ്തു.
പിന്നീട് ഹരജിക്കാരിയെ സഊദിയിലേക്കും സിറിയയിലേക്കും കൊണ്ടുപോകാനായി പാസ്‌പോര്‍ട്ട് എടുപ്പിച്ചു. റിയാസിനെ ഭയന്ന് 2016 ഒക്ടോബര്‍ 15ന് ബംഗളൂരുവില്‍നിന്ന് അഹമ്മദാബാദിലേക്ക് പോയെന്നും ഹരജിയില്‍ പറയുന്നു.
എന്നാല്‍, അക്ഷരയെ പിതാവ് തടങ്കലിലാക്കിയെന്നാരോപിച്ച് റിയാസ് നല്‍കിയ ഹരജിയില്‍ തനിക്ക് റിയാസിനൊപ്പം പോകാന്‍ ഇഷ്ടമാണെന്ന് അക്ഷര പറഞ്ഞിരുന്നു. തുടര്‍ന്ന് 2017 ജനുവരി 23ന് റിയാസിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവായി. ഇതിനുശേഷം താന്‍ റിയാസിന്റെയും മാതാപിതാക്കളുടെയും നിയന്ത്രണത്തിലായെന്നും മാതാപിതാക്കളെ ഫോണില്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അക്ഷര ആരോപിക്കുന്നു.
റിയാസും മാതാപിതാക്കളും ചേര്‍ന്ന് തന്നെ ജിദ്ദയിലേക്ക് കൊണ്ടുപോയി മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. സിറിയയിലേക്ക് കടത്താന്‍ നീക്കമുണ്ടെന്ന് അറിഞ്ഞതോടെ രക്ഷപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെത്തിയെന്നും തന്നെ കുടുക്കിയ സംഭവത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago