'കലാലയ രാഷ്ട്രീയനിരോധനം പ്രത്യാഘാതങ്ങളുണ്ടാക്കും'
കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കലാലയങ്ങളില്‍ രാഷ്ട്രീയം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എറണാകുളം മറൈന്‍ഡ്രൈവില്‍ കലാലയ രാഷ്ട്രീയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാംപസുകളില്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തുകാര്യമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും സാമുദായിക വര്‍ഗീയ ശക്തികള്‍ക്കും കാംപസുകളില്‍ എന്തു കാര്യമെന്നാണ് ഹൈക്കോടതി ചോദിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ രാഷ്ട്രീയ നിരക്ഷരരായ ഒരു വിഭാഗത്തെ വളര്‍ത്തിയെടുക്കാനെ കോടതിവിധികൊണ്ട് സാധിക്കൂവെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."