സര്‍ക്കാരിന്റെ ബാധ്യത എന്തിന് ജനങ്ങള്‍ ഏറ്റെടുക്കണം: രാഹുല്‍
ഗാന്ധിനഗര്‍: രണ്ട് പതിറ്റാണ്ടിലധികമായി ഭരണംതുടരുന്ന ഗുജറാത്തില്‍ ബി.ജെ.പി ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇതിനിടയില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനം കൂടിയായതോടെ അധികാരം നിലനിര്‍ത്തുന്നതിനായി കഠിന പ്രയത്‌നവുമായി മോദി ഊണും ഉറക്കവും ഉപേക്ഷിച്ച് ഗുജറാത്തില്‍ ക്യാംപ് ചെയ്യുകയാണ്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പല ചോദ്യങ്ങളോടും ബി.ജെ.പിക്ക് വ്യക്തമായ മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയുമാണ്.
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പബ്ലിസിറ്റി ഗുജറാത്തിലെ ജനങ്ങള്‍ക്ക് വലിയ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനം സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞ 22 വര്‍ഷമായി സംസ്ഥാന ഭരണം നടത്തുന്ന ബി.ജെ.പി വരുത്തിവച്ച ബാധ്യത ഇവിടത്തെ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
1995ല്‍ സംസ്ഥാനത്തിന്റെ പൊതു കടം 9.183 കോടിയായിരുന്നു. 2017 ആയപ്പോഴേക്ക് ഇത് 2,41,000 കോടിയായി വര്‍ധിച്ചു. ഇതിന്റെ അര്‍ഥം ഓരോ പൗരനും 37,000 രൂപയുടെ കടക്കാരനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതക്കും പബ്ലിസിറ്റിക്കും വേണ്ടി എന്തിനാണ് ഗുജറാത്തുകാര്‍ ബാധ്യത ഏറ്റെടുക്കുന്നത്.
കഴിഞ്ഞ ദിവസം രാഹുല്‍ നടത്തിയ പ്രചാരണത്തിലും മോദിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. ഭവനരഹിതര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാല്‍ നിര്‍മിച്ചതാകട്ടെ 4.72 ലക്ഷം വീടുകള്‍ മാത്രമായിരുന്നു. വാഗ്ദാനം ചെയ്ത വീടുകള്‍ പൂര്‍ത്തിയാക്കാന്‍ 45 വര്‍ഷം വേണ്ടിവരുമെന്ന് രാഹുല്‍ മോദിയെ പരിഹസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."