കേന്ദ്ര ബജറ്റ്: ലക്ഷ്യം അടിസ്ഥാന സൗകര്യവികസനം: ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് മുഖ്യമായി ലക്ഷ്യം വയ്ക്കുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രാമീണ മേഖലയുടെ ഉന്നമനത്തിനുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി.
അതേസമയം ബാങ്ക് സ്വകാര്യവല്‍ക്കരിക്കുമെന്ന വാദം ശരിയല്ലെന്ന് അറിയിക്കുകയും ചെയ്തു.
സാമ്പത്തിക രംഗത്ത് വളര്‍ച്ച ലക്ഷ്യമാക്കി പരിഷ്‌കരണങ്ങള്‍ തുടരുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ്. ഇതോടൊപ്പം ഗ്രാമീണ മേഖലയുടെ പുരോഗതിയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് അവതരിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ ബജറ്റാണ് ഇത്.
ബാങ്കിങ് മേഖലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു പരിഷ്‌കരണവും രാഷ്ട്രീയ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകള്‍ സ്വകാര്യ വല്‍ക്കരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. അതേസമയം സാമ്പത്തിക രംഗത്ത് എന്‍.കെ സിങ് കമ്മിറ്റി ശുപാര്‍ശ ചെയ്ത നടപടികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഈ രംഗത്ത് ആവശ്യമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ പരിഷ്‌കരണങ്ങള്‍ നടത്താന്‍ മൂന്നംഗ സാമ്പത്തിക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ജി.എസ്.ടി നടപ്പിലാക്കിയതോടെ റവന്യൂ രംഗത്ത് സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യുക്തിപരമായ ഘടനയിലൂടെയാണ് ഇതിനെ തയാറാക്കുന്നത്. ഈ രംഗത്തെ പരിഷ്‌കരണം തുടരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."