ടില്ലേഴ്‌സനെ മാറ്റാനൊരുങ്ങി വൈറ്റ് ഹൗസ്
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തില്‍ വന്‍ അഴിച്ചുപണിക്ക് തയാറായി വൈറ്റ് ഹൗസ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെയും സി.ഐ.എ ഡയരക്ടര്‍ മൈക്ക് പെംപോയെയും മാറ്റാനാണ് പദ്ധതിയെന്ന് യു.എസ് ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ അഴിച്ചുപണിയുണ്ടാവുമെന്നും അവര്‍ അറിയിച്ചു. ട്രംപിന്റെ നിലപാടുകളില്‍ നിന്ന് വ്യത്യസ്ത സമീപനം പുലര്‍ത്തുന്നവരാണ് ഇരുവരും. ഉത്തരകൊറിയന്‍ വിഷയത്തില്‍ ട്രംപിനും ടില്ലേഴ്‌സനും വ്യത്യസ്ത നിലപാടാണുള്ളത്.
കൂടാതെ ട്രംപ് അല്‍പബുദ്ധിയുള്ളയാളാണെന്ന് ടില്ലേഴ്‌സണ്‍ നേരത്തെ പരിഹസിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും അന്വേഷണവുമായി മുന്നോട്ട് പോവണമെന്ന നിലപാടാണ് മൈക്ക് പെംപിനുള്ളത്. എതിരഭിപ്രായം പുലര്‍ത്തുന്നതിനാല്‍ പെംപ് നേരത്തെ തന്നെ ട്രംപിന്റെ കണ്ണിലെ കരടാണ്. എന്നാല്‍ ഭരണത്തിലെ അഴിച്ചുപണിക്ക് ട്രംപ് അനുമതി നല്‍കിയോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."