HOME
DETAILS
MAL
ഇടതു യൂനിയനുകളുടെ തര്‍ക്കം: അടൂര്‍ പഴകുളത്ത് ലക്ഷങ്ങളുടെ പച്ചക്കറി നശിപ്പിച്ചു
backup
December 02 2017 | 06:12 AM
അടൂര്‍: ഇടതു യൂനിയന്‍ തൊഴിലാളികളുടെ തര്‍ക്കത്തെ തുടര്‍ന്ന് അടൂര്‍ പഴകുളത്ത് ലക്ഷങ്ങളുടെ പച്ചക്കറി നശിപ്പിച്ചു.
പഴകുളം ഹോര്‍ട്ടികോര്‍പ്പ് സംഭരണശാല ശേഖരിച്ച മൂന്നു ലക്ഷം രൂപയുടെ പച്ചക്കറിയാണ് അഴുകിനശിച്ചത്.
ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി കേന്ദ്രം പൂട്ടിയിട്ടിരിക്കുകയാണ്. സി.ഐ.ടി.യു അനുകൂല ജീവനക്കാരനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.
സി.പി.ഐ അനുകൂല ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു സ്ഥലമാറ്റം. ഇത് രാഷ്ട്രീയ പ്രേരിതമാണൊരോപിച്ചാണ് സി.ഐ.ടി.യു ഒരാഴ്ച്ചയായി സമരം നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."