ആണവ വാഹക ശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനൊരുങ്ങി നാവികസേന
ന്യൂഡല്‍ഹി: നാവികസേനയ്ക്ക് കരുത്തുപകരാനായി ആണവ വാഹക ശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യ. ഇന്ത്യ-പസഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം കണക്കിലെടുത്താണ് പ്രതിരോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്.
ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാന് ചതുഷ്കോണ കൂട്ടായ്മയില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യന്‍ നാവികസേന തയ്യാറെടുക്കുകയാണെന്ന് നാവികസേന ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ പറഞ്ഞു.
പരമ്പരാഗത ഭീഷണികള്‍ക്കൊപ്പം തന്നെ പുതിയ ഭീഷണികളും നേരിടാന്‍ സേന ശക്തമാണെന്നും നാവികസേന ദിനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ആണവ അന്തര്‍വാഹിനികളുടെ പദ്ധതിയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. പാകിസ്താനിലെ ഗദ്വാര്‍ തുറമുഖത്ത് ചൈനയുടെ സാന്നിധ്യം ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഇത് തരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സേനയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍, ആണവ അന്തര്‍വാഹിനികള്‍, പുത്തന്‍ ആയുധസാമഗ്രികള്‍ തുടങ്ങിയവ വികസിപ്പിക്കുമെന്നും നാവികസേന മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."