അഴീക്കലില്‍ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊല്ലം: അഴീക്കലില്‍ ഒരു ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. അഞ്ച് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.
മാര്‍ത്താണ്ഡത്തുനിന്നും മത്സ്യബന്ധനത്തിനു പോയവരാണിവര്‍. ഇവരെ കണ്ടെത്തിയതിന് പടിഞ്ഞാറായി നിരവധി ബോട്ടുകള്‍ ഉള്ളതായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. ഇവിടെ തിരച്ചില്‍ ശക്തമാക്കി.
ഇരവിപുരം, അഴീക്കല്‍ എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി തന്നെ തുടരുന്നു. ഇരവിപുരത്ത്
91 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.
മത്സ്യതൊഴിലാളികളുടെ കുടുംബത്തിന്റെ സംരക്ഷണത്തിനായി സമഗ്രപാക്കേജ് വേണമെന്ന് മത്സ്യതൊളിലാകള് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നീണ്ടകരയില്‍നിന്നു മാറ്റിയ 400 കുടുംബങ്ങള്‍ വീടുകളില്‍ തിരിച്ചെത്തി.
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി 400 അന്തേവാസികള്‍ കഴിയുന്നുണ്ട്.
കൊല്ലം ജോനകപ്പുറത്തുനിന്നു മത്സ്യബന്ധനത്തു പോയ 4 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 2പേര് തമിഴ്നാട് സ്വദേശികളും 2 പേര് ജോനകപ്പുറം നിവാസികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."