HOME
DETAILS

ആഞ്ഞടിച്ച് ഓഖി ലക്ഷദ്വീപില്‍: കനത്ത നാശനഷ്ടം; അതിതീവ്രതാ മുന്നറിയിപ്പ്‌; ദ്വീപ് ഒറ്റപ്പെട്ടു- Live Updates

  
backup
December 02 2017 | 09:12 AM

okhi-near-lakshadweep-news-latest-helipad

കവരത്തി: ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. കൊടുങ്കാറ്റിലും മഴയിലും ദ്വീപ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. കല്‍പേനിയിലും മിനിക്കോയിലും ആണ് കനത്ത നാശനഷ്ടം. ഇവിടങ്ങളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. നാവികസേന ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കുന്നുണ്ട്. കാറ്റ് ശക്തമാകുമെന്നു മുന്നറിയിപ്പുണ്ട്. മഴ അടുത്ത 24 മണിക്കൂര്‍ കൂടി തുടരും.


മിനിക്കോയിയില്‍ കാറ്റിന്റെ വേഗത ഇങ്ങനെ

 


കേരളതീരത്തിനു സമീപത്ത് അടിച്ചതിനേക്കാള്‍ ശക്തമായ രൂപം കൈകൊണ്ടിരിക്കുകയാണ് ലക്ഷദ്വീപിലിപ്പോള്‍ ഓഖി. മണിക്കൂറില്‍ 145 കി.മീറ്റര്‍ ശക്തിയില്‍ വരെ ഓഖി ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിറങ്ങരുതെന്നും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. ദ്വീപില്‍ വലിയ നാശനഷ്ടത്തിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹെലിപാഡ് വെളളത്തില്‍ മുങ്ങി

കല്‍പേനിയില്‍ തയാറാക്കിയ ഹെലിപാഡ് വെളളത്തില്‍ മുങ്ങി. കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ തയാറാക്കിയ സംവിധാനങ്ങളും ശക്തമായ തിരയില്‍ മുങ്ങി.

145 കി.മീറ്റര്‍ വേഗതയില്‍ ഉള്ള ഓഖി അതിതീവ്രവിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ്. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗത്തി, അമിനി, കടമത്, കല്‍ട്ടണ്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലകളുണ്ടാകും. 7.4 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളടിക്കുമെന്നാണ് അറിയിപ്പ്. മിനിക്കോയിയിലും കല്‍പേനിയിലും അഞ്ചു മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങി. അഗത്തിയിലെ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വിസുകളും നിര്‍ത്തിവച്ചു.


ദുരിതാശ്വാസ ക്യാപുകള്‍ തുറന്നു

ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കണ്‍ട്രോള്‍ റൂം തുറന്നു. അഗത്തി ഡെപ്യൂട്ടി കലക്ടര്‍ ഓഫിസ് ആണ് കണ്‍ട്രോള്‍ റൂം തുറന്നത്. സാഹയത്തിനോ വിവരങ്ങള്‍ നല്‍കാനോ അറിയാനോ 04894242263 നമ്പറിലേക്കു വിളിക്കാം.

അഗത്തിയിലെ എല്ലാ ബോട്ടുകളും നാട്ടുകാര്‍ കരയിലേക്കു കയറ്റി. ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച സ്‌കൂളുകളിലേക്ക് പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏര്‍പ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവര്‍ ക്യാംപിലേക്ക് മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി.

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു

കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട എം.വി കവരത്തിയും ബേപ്പൂരില്‍ നിന്നും പുറപ്പെടേണ്ട എം.വി മിനിക്കോയിയും സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മംഗളൂരില്‍ന്നു പുറപ്പെടേണ്ട കാര്‍ഗോ സര്‍വിസും നിര്‍ത്തലാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago