ഹൈദരാബാദ് ഉച്ചകോടി: ട്രംപ് മോദിയെ വിളിച്ച് സംതൃപ്തി അറിയിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് മോദിയെ ഫോണില്‍ വിളിച്ച് ഹൈദരാബാദില്‍ നടന്ന ഉച്ചകോടിയില്‍ സംതൃപ്തി അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി നവംബര്‍ 28ന് ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും പങ്കെടുത്തിരുന്നു. ഉച്ചകോടിയില്‍ 350 അംഗ അമേരിക്കന്‍ അംഗങ്ങളെ നയിച്ചത് ഇവാന്‍കയാണ്. സ്ത്രീകള്‍ക്ക് പ്രഥമ സ്ഥാനം, എല്ലാവര്ക്കും അഭിവൃദ്ധി എന്നതായിരുന്നു ഉച്ചകോടിയുടെ മുദ്രാവാക്യം.
ഉച്ചകോടിയില്‍ 150 രാജ്യങ്ങളില്‍ നിന്നുള്ള 1500 സംരംഭകരാണ് പങ്കെടുത്തത്. ട്രംപിന്റെ ഉപദേശകയായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ഇവാന്‍കയുടെ ഇന്ത്യയിലെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.
ജൂണില്‍ മോദി വൈറ്റ്ഹൗസ് സന്ദര്‍ശിച്ച വേളയിലാണ് ഇവാന്‍ക ഇന്ത്യയിലെത്തുമെന്ന് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."