68 ബോട്ടുകളിലായി 66 മലയാളികളടക്കം 952 മത്സ്യത്തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍
മുംബൈ: 'ഓഖി' ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നടക്കമുള്ള 68 ബോട്ടുകള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതമായെത്തി. കേരളത്തില്‍ നിന്നുള്ള 66 മത്സ്യത്തൊഴിലാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ടുപേരും അടക്കം 952 തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതമായി എത്തിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.
കോഴിക്കോട് ബേപ്പൂര്‍ തീരത്തു നിന്ന് കാണാതായവരാണ് മഹാരാഷ്ട്രയില്‍ എത്തിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. ഇവരെ കേരളത്തില്‍ എത്തിക്കാനുള്ള നടപടി എടുക്കുകയാണെന്നും അതുവരെ സുരക്ഷിതമായി മഹാരാഷ്ട്രയില്‍ കഴിയുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു.
മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റാന്‍ സിന്ധുദുര്‍ഗ് കലക്ടറോട് ആവശ്യപ്പെട്ടതായും ഫട്‌നാവിസ് അറിയിച്ചു. അധികൃതര്‍ എല്ലാ സഹായവുമായി അവര്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
READ MORE... ഇനി കണ്ടെത്താനുള്ളത് 126 പേരെ, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം- LIVE UPDATES
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."