ആലപ്പുഴയിലും ദേശീയപാത ഉപരോധിച്ചു
ആലപ്പുഴ: മത്സ്യബന്ധനത്തിനു പോയി കാണാതായ അഞ്ച് പേരെക്കുറിച്ച് വിവരങ്ങളില്ലാത്തിനാല് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തീരവാസികള്‍ പൂങ്കാവില്‍ ദേശീയപാത ഉപരോധിച്ചു.
ചെട്ടികാട് ലാസര്‍ ഭവനില്‍ ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ജോയല്‍ വള്ളത്തില്‍ പോയ ചേന്നംവേലി സ്വദേശി സിബിച്ചന്, കാട്ടൂര്‍ സ്വദേശി ജോയി, ചെട്ടികാട് സ്വദേശികളായ യേശുദാസ്, ഷാജി, തുമ്പോളി സ്വദേശി ജോസഫ് ഇവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് തീരദേശവാസികള്‍ ഇന്നലെ രാവിലെ ദേശീയപാത ഉപരോധിച്ചത്. കടലില്‍ തിരച്ചിലിന് പോകുന്ന സംഘത്തോടൊപ്പം മത്സ്യത്തൊഴിലാളികളെ കൂടി കൊണ്ടുപോകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഉപരോധത്തെതുടര്‍ന്ന് വാഹനങ്ങള്‍ തുമ്പോളി, പാതിരപ്പള്ളി എന്നിവിടങ്ങളിലൂടെ തീരദേശറോഡുവഴി തിരിച്ചു വിട്ടു. ആലപ്പുഴ നോര്‍ത്ത് പൊലിസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്തിരിയാന് ഇവര്‍ തയാറായില്ല. പിന്നീട് ജില്ലാ കലക്ടര്‍ സമരക്കാരെ നേരിട്ട് ഓഫിസിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. തിരച്ചിലിന് പോകുന്ന സംഘത്തോടൊപ്പം മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നും അതിനാല്‍ സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."