കൊല്ലത്തും മത്സ്യത്തൊഴിലാളികള്‍ സ്വന്തംനിലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്
കൊല്ലം: കടല്‍ അല്പം ശാന്തമായ ഇന്നലെ കടലില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയില്‍ കൊല്ലത്തും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് മൂതാക്കരയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോയ വേളാങ്കണ്ണി ബോട്ടിലെ നാലു മത്സ്യത്തൊഴിലാളികള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിലിനിറങ്ങിയത്. ഇരട്ട എഞ്ചിന് ഘടിപ്പിച്ച നാല് ഫൈബര്‍ വള്ളങ്ങളിലായി 20 പേരുടെ സംഘമാണ് ഇന്നലെ രാവിലെ ഒന്‍പതോടെ പുറപ്പെട്ടത്. വേളാങ്കണ്ണി ബോട്ടിനൊപ്പം കാണാതായ നാലു പേരെയും കഴിഞ്ഞദിവസം രാത്രി രക്ഷാപ്രവര്‍ത്തകര്‍ കരയ്ക്കെത്തിച്ചിരുന്നു.
അതിനിടെ കട്ടമരത്തില്‍ മത്സ്യബന്ധനത്തിന് പോയ വിഴിഞ്ഞം സ്വദേശി ഉള്‍പ്പടെ 20 പേര് ഇന്നലെ രാവിലെ കൊല്ലത്ത് തിരികെയെത്തി. നവംബര്‍ 30 ന് കട്ടമരത്തില്‍ വിഴിഞ്ഞത്ത് നിന്ന് കടലില്‍ പോയ പൊഴിയൂര്‍ സ്വദേശി ഹൃദയദാസി (65)നെ ഇന്നലെ രാവിലെ അശ്വിന് എന്ന ബോട്ടാണ് കോസ്റ്റല്‍ പൊലിസിന്റെ സഹായത്തോടെ രക്ഷിച്ച് നീണ്ടകരയിലെത്തിച്ചത്.
ഇതിന് പുറമെ നാലു വള്ളങ്ങളിലായി നേരത്തെ കടലില്‍ പോയ 19 മത്സ്യത്തൊഴിലാളികളും തിരികെയെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."