HOME
DETAILS

മലാക്ക കടലിടുക്കില്‍ ശക്തിയേറിയ ന്യൂനമര്‍ദം: ഓഖിക്ക് പിന്നാലെ സാഗര്‍ വരുന്നു; നാളെ തീരം തൊട്ടേക്കും

  
backup
December 03 2017 | 00:12 AM

malaka-sagar-cyclone-coming

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് ന്യൂനമര്‍ദമുണ്ടായ മേഖലയില്‍ രണ്ടാമത്തെ ന്യൂനമര്‍ദവും രൂപപ്പെട്ടു.
ശ്രീലങ്കന്‍ തീരത്ത് കഴിഞ്ഞ 30ന് ഉണ്ടായ അന്തരീക്ഷ ചുഴിയാണ് ഇന്നലെ ആന്‍ഡമാന്‍ കടലിലെ മലാക്ക കടലിടുക്കിനു സമീപം ശക്തിയേറിയ ന്യൂനമര്‍ദമായി രൂപപ്പെട്ട് ഇന്ത്യയെ ലക്ഷ്യംവച്ച് നീങ്ങുന്നത്. ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് ഇന്ന് ചെന്നൈ തീരം ലക്ഷ്യമാക്കി നീങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
നാളെ ഇത് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നാണ് നിരീക്ഷണം. സമുദ്രോപരിതലത്തിലെ നിലവിലുള്ള താപവ്യതിയാനമാണ് ഇതിനു കാരണം. അങ്ങനെയെങ്കില്‍ ഇതിന് ഇന്ത്യ നിര്‍ദേശിച്ച സാഗര്‍ എന്നു പേരുവീഴും.
ഇന്ത്യയുടെ പടിഞ്ഞാറ് അറബിക്കടലില്‍ ഓഖി കൂടുതല്‍ ശക്തിപ്രാപിച്ച് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുമ്പോഴാണ് കിഴക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തിയേറിയ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇതുമൂലം ചെന്നൈയിലും തമിഴ്‌നാടിന്റെ തീരമേഖലയിലും ശക്തമായ മഴപെയ്യും. അറബിക്കടലിലെ സാഹചര്യം മൂലം കേരളത്തിലും മഴ രണ്ടുദിവസം കൂടി പെയ്യും. രണ്ടാമത്തെ ന്യൂനമര്‍ദം നാളെ വൈകി ചെന്നൈ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍.
ചെന്നൈ തീരത്തെത്തുന്നതിന് ഏതാനും കിലോമീറ്റര്‍ അകലെവച്ച് ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുമെന്ന് സ്വകാര്യ കാലാവസ്ഥാ വെബ്‌സൈറ്റ് സ്‌കൈമെറ്റ് പറയുന്നു.വടക്കന്‍ തമിഴ്‌നാടും തെക്കന്‍ ആന്ധ്രാപ്രദേശും ലക്ഷ്യമാക്കിയാണ് ഇത് നീങ്ങുന്നത്. ചെന്നൈയിലും ആന്ധ്രാപ്രദേശിന്റെ തീരപ്രദേശത്തും ഡിസംബര്‍ അഞ്ചുമുതല്‍ ഏഴുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലില്‍ ശക്തമായ തിരയിളക്കം അനുഭവപ്പെടും.
ഇതിനിടെ ദിശമാറിയാല്‍ ചുഴലിക്കാറ്റ് വീണ്ടും കേരളത്തിന് ഭീഷണി സൃഷ്ടിച്ചേക്കും. നേരത്തെ ഓഖിക്ക് കാരണമായ ചുഴലിക്കാറ്റും ലക്ഷദ്വീപിലേക്കുള്ള സഞ്ചാരത്തിനിടെ ദിശമാറി കന്യാകുമാരി തീരം വഴി കൊല്ലം വഴി അറബിക്കടലിലേക്ക് പോകുകയായിരുന്നു.

ലക്ഷദ്വീപിലും കേരളത്തിലും മഴ

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനകം ഏഴു മുതല്‍ 11 സെ.മി വരെയും ലക്ഷദ്വീപില്‍ 12 മുതല്‍ 20 സെ.മി വരെയും മഴയ്ക്ക് സാധ്യത. വടക്കന്‍ ലക്ഷദ്വീപില്‍ 100 മുതല്‍ 110 കി.മി വേഗത്തില്‍ കാറ്റ്‌വീശും. തെക്കന്‍ ലക്ഷദ്വീപില്‍ 70 മുതല്‍ 80 കി.മി വേഗത്തിലും കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  20 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  20 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  20 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  20 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  20 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  20 days ago