ഭരണ നിര്‍വഹണത്തില്‍ ജുഡീഷ്യറി ഇടപെടരുത്: രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: ഭരണ നിര്‍വഹണവും നയരൂപീകരണവും പാര്‍ലമെന്റിന്റെ ചുമതലയാണെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്.
ഇക്കാര്യത്തില്‍ ജുഡീഷ്യറി ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ തത്വങ്ങളെ ന്യായാധിപന്‍മാര്‍ മാനിക്കേണ്ടതുണ്ട്. രണ്ട് വിഭാഗങ്ങളുടെയും അധികാരത്തെക്കുറിച്ച് വ്യക്തമായ ബോധമുണ്ടായിരിക്കേണ്ടതുണ്ട്.
നിയമനിര്‍മാണത്തിന്റെ ചുമതല ജുഡീഷ്യറി പാര്‍ലമെന്റിന് വിട്ടുനല്‍കണം. അധികാര വിഭജന തത്വത്തെ ന്യായാധിപന്‍മാര്‍ വ്യക്തതയോടെ തിരിച്ചറിയേണ്ടതുണ്ട്.
നീതിന്യായ വ്യവസ്ഥയില്‍ അഭിമാനമുണ്ട്. ഇതിന് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണനിര്‍വഹണം ഏതെങ്കിലും തെറ്റുവരുത്തിയാല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഇടപെടാം. എന്നാല്‍ ഭരണവും നയരൂപവല്‍ക്കരണവും ആരുടെ ചുമതലയാണോ അവരെ അതിന് അനുവദിക്കുകയാണ് വേണ്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."