HOME
DETAILS
MAL
റോഡ് കൈയേറ്റത്തിനെതിരേ പ്രതിഷേധിച്ചു
backup
August 14 2016 | 22:08 PM
പന്തീരങ്കാവ് :പന്തീരങ്കാവ് അങ്ങാടിയില്‍ പൊതുസ്ഥലവും നടപ്പാതയും കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുകയും കടകള്‍ വികസിപ്പിക്കുകയും ചെയ്യുന്നതിനെതിരേ കൈലമഠം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.
അനധികൃത നിര്‍മാണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ധര്‍ണ നടത്തിയത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അംഗം സബിഷ രാജേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ഷീന എം.പി ഷാലു, കെ.കെ കോയ, പി.ആര് സദാനന്ദന്, രാമദാസ് മനക്കല്, എം.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."