റാഫേല്‍ ഇടപാട്: മോദി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്
അഹമ്മദാബാദ്: റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. മൗനിബാബയെന്ന നിലയിലാണ് മോദിയുടെ ഇക്കാര്യത്തിലെ നിലപാടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഫ്രഞ്ച് സര്‍ക്കാരുമായി നടത്തിയ വിമാന ഇടപാടില്‍ വലിയ അഴിമതിയാണ് ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. വിമാന ഇടപാടില്‍ മൂന്ന് തവണയാണ് വില നിശ്ചയിച്ചത്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇടപാടുകള്‍ ഉറപ്പിച്ചതാണെങ്കിലും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കരാറില്‍ മാറ്റം വരുത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യതാല്പര്യവും ദേശസുരക്ഷയും ലക്ഷ്യം വയ്ക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി മോദി തന്റെ നിശബ്ദത അവസാനിപ്പിച്ച് ഇതിനോട് പ്രതികരിക്കുകയാണ് വെണ്ടതെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു. ദുരൂഹമായ മൗനമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി സ്വീകരിക്കുന്നത്. ഇടപാടില്‍ സുതാര്യതയില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."