HOME
DETAILS

തുടക്കം മികവോടെ; ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ നാലിന് 371 റണ്‍സ്

  
backup
December 03 2017 | 01:12 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d

ന്യൂഡല്‍ഹി: രണ്ടാം ടെസ്റ്റിലെ ബാറ്റിങ് മികവ് മൂന്നാം ടെസ്റ്റിലും ആവര്‍ത്തിച്ച നായകന്‍ വിരാട് കോഹ്‌ലി, ഓപണര്‍ മുരളി വിജയ് എന്നിവരുടെ മികവുറ്റ സെഞ്ച്വറികളുടെ കരുത്തില്‍ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കുള്ള പ്രയാണത്തിന് നാന്ദി കുറിച്ചു.
ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സെന്ന ശക്തമായ സ്‌കോറില്‍. 156 റണ്‍സുമായി കോഹ്‌ലിയും ആറ് റണ്‍സുമായി രോഹിത് ശര്‍മയുമാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. ഓപണര്‍മാരായ മുരളി വിജയ് (155), ശിഖര്‍ ധവാന്‍ (23), ചേതേശ്വര്‍ പൂജാര (23), അജിന്‍ക്യ രഹാനെ (ഒന്ന്) എന്നിവരാണ് പുറത്തായത്.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിജയ്- ധവാന്‍ സഖ്യം ഭേദപ്പെട്ട തുടക്കം നല്‍കി, ഇന്ത്യ മുന്നോട്ട് നീങ്ങവെ സ്‌കോര്‍ 42ല്‍ വച്ച് അപ്രതീക്ഷിതമായി ധവാന്‍ വീണു. പിന്നാലെയെത്തിയ പൂജാരയും അല്‍പ്പ നേരം വിജയിക്കൊപ്പം ക്രീസില്‍ നിന്നെങ്കിലും സ്‌കോര്‍ 78ല്‍ നില്‍ക്കേ മടങ്ങി. പിന്നീടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയ കൂട്ടുകെട്ട് പിറന്നത്. കരുതലോടെ കളിച്ച് വിജയ് ഒരറ്റം കാത്തപ്പോള്‍ കോഹ്‌ലി ക്ഷണത്തില്‍ റണ്‍സ് വാരാനുള്ള മൂഡിലായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 283 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
സ്‌കോര്‍ 361ല്‍ നില്‍ക്കേ വിജയിയെ സന്റകന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിക്ക്‌വെല്ല സ്റ്റംപ് ചെയ്ത് പുറത്താക്കി. 11ാം ടെസ്റ്റ് സെഞ്ച്വറി നേടിയ താരം 267 പന്തുകള്‍ നേരിട്ട് 13 ഫോറുകളുടെ അകമ്പടിയിലാണ് 155 റണ്‍സ് കണ്ടെത്തിയത്. പിന്നാലെയെത്തിയ രഹാനെ വീണ്ടും പരാജയമായി മാറി. അഞ്ചാം വിക്കറ്റില്‍ കോഹ്‌ലിക്ക് കൂട്ടായി എത്തിയ രോഹിത് വലിയ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനം അവസാനിപ്പിക്കുകയായിരുന്നു.
186 പന്തുകള്‍ നേരിട്ടാണ് കോഹ്‌ലി 20ാം ടെസ്റ്റ് ശതകം സ്വന്തമാക്കിയത്. 16 ഫോറുകളും നായകന്‍ നേടി. ശ്രീലങ്കക്കായി സന്റകന്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ ഗമഗെ, പെരേര എന്നിവര്‍ പങ്കിട്ടു.

തുടര്‍ ടെസ്റ്റ് ശതകം
നേടുന്ന ആദ്യ നായകന്‍
തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ സെഞ്ച്വറി കുറിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ നായകനായി കോഹ്‌ലി. ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പുറത്താകാതെ 156 റണ്‍സെടുത്താണ് താരം റെക്കോര്‍ഡിലെത്തിയത്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ പല താരങ്ങളും മൂന്നും നാലും സെഞ്ച്വറികള്‍ നേടാറുണ്ട്. എന്നാല്‍ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരത്തിലും സെഞ്ച്വറി നേടുന്ന ആദ്യ നായകനെന്ന പെരുമയാണ് കോഹ്‌ലിയെ തേടിയെത്തിയത്. ലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ 104ഉം രണ്ടാം ടെസ്റ്റില്‍ 213ഉം മൂന്നാം ടെസ്റ്റില്‍ 156ഉം കുറിച്ചാണ് നായകന്റെ ഹാട്രിക്ക് നേട്ടം.
ടെസ്റ്റില്‍ 5000 റണ്‍സ് ക്ലബിലെത്താനും കോഹ്‌ലിക്ക് സാധിച്ചു. ഏറ്റവും വേഗത്തില്‍ 5000 റണ്‍സിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായും കോഹ്‌ലി മാറി. 105 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലിയുടെ നേട്ടം. ഗവാസ്‌കര്‍ (95 ഇന്നിങ്‌സ്), സെവാഗ് (98 ഇന്നിങ്‌സ്), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (103 ഇന്നിങ്‌സ്) എന്നിവരാണ് കോഹ്‌ലിക്ക് മുന്‍പേ നേട്ടത്തിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago