HOME
DETAILS

ഊര്‍ച്ചത്തെളിയൊരു നാട്ടുത്സവം

  
backup
December 03 2017 | 02:12 AM

bull-ride-story-spm-njayar-prabhaatham

എരവന്നൂര്‍ 'അങ്കത്തായി' പ്രദേശക്കാര്‍ക്ക് ഊര്‍ച്ചത്തെളിയെന്നാല്‍ ഒരുത്സവമാണ്. പ്രായ-ലിംഗവ്യത്യാസമില്ലാതെ നാട്ടിലെ മനുഷ്യന്മാരായ മനുഷ്യരെല്ലാം മതസൗഹാര്‍ദത്തോടെയും അതിലേറെ ആവേശത്തോടെയും ഈ കാര്‍ഷിക വിനോദ കൂട്ടായ്മയ്ക്കായി ഒത്തുചേരുന്നു.
മതസൗഹാര്‍ദ സംഗമ പരിപാടിയുടെ ഭാഗമായി സാരഥി കലാവേദി എരവന്നൂര്‍ അങ്കത്തായിയില്‍ മുക്കം, അരീക്കോട്, നിലമ്പൂര്‍, മഞ്ചേരി, വണ്ടൂര്‍, കീഴുപറമ്പ്, ഐക്കരപ്പടി എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍നിന്ന് പതിനൊന്നോളം ജോഡി മൂരികളെ പങ്കെടുപ്പിച്ചു നാലായിരത്തില്‍പരം ആളുകള്‍ക്ക് ഉച്ചഭക്ഷണം നല്‍കി ആറായിരത്തോളം പേരെ സാക്ഷിയാക്കി അതിവിപുലമായി കൊണ്ടാടിയ ഒരുത്സവം തന്നെയായിരുന്നു ഊര്‍ച്ചത്തെളി.
എണ്‍പതിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട പുല്ലാളൂരിലെ കാളപ്പൂട്ടിനോളം പഴക്കം ഊര്‍ച്ചത്തെളിക്കുമുണ്ട്. പണ്ടുകാലത്ത് കര്‍ഷകര്‍ വിത്ത് പാകുന്നതിനു മുന്നോടിയായി വൃത്തിയാക്കി ഒരുക്കുന്ന പാടത്താണ് ഊര്‍ച്ച നടത്താറുള്ളത്.

പാടം ഒരുക്കല്‍
ആഴം കൂടുതലില്ലാത്ത ചതുരാകൃതിയിലുള്ള മണല്‍പരപ്പുള്ള കണ്ടമാണ് ഊര്‍ച്ച തെളിക്കാന്‍ വേണ്ടത്. പാടത്തിനടിയില്‍ കുണ്ടോ കുഴിയോ ഉണ്ടെങ്കില്‍ അതു പാറപ്പൊടി ഉപയോഗിച്ചു നികത്തി സമമായ ഉയരത്തില്‍ വെള്ളം നിറച്ചു പാടം തയാറാക്കുന്നു.

മൂരികള്‍ക്കുള്ള ഭക്ഷണം
ഊര്‍ച്ചത്തെളിക്ക് ഉപയോഗിക്കുന്ന മൂരികളെ അതിനുവേണ്ടി മാത്രം പാകപ്പെടുത്തിയെടുക്കുന്നതാണ്. മറ്റുള്ള ഒരു ജോലിക്കും ഇവയെ ഉപയോഗിക്കാറില്ല എന്നു മാത്രമല്ല വി.ഐ.പി സംരക്ഷണമാണ് ഇത്തരം മൂരികള്‍ക്കു ലഭിക്കുന്നത്. ദിവസവും കുളിപ്പിക്കും. ആടിന്റെ തല പ്രത്യേക രീതിയില്‍ പാകപ്പെടുത്തി കൊടുക്കും. ആട്ടിന്‍ സൂപ്പ്, നിരവധി ധാന്യങ്ങള്‍ ചേര്‍ത്തുള്ള ഒരു രഹസ്യക്കൂട്ട് തുടങ്ങിയവയും അവയ്ക്കു നല്‍കുന്നു.
മൂരിയും കാളയും സ്വന്തമായുള്ള തെളിക്കാരനു മാത്രം അറിയാവുന്നതാണ് ഈ കൂട്ട്. അതു സാധാരണക്കാരുമായി ഇവര്‍ പങ്കുവയ്ക്കാറില്ല. വളരെ വിശ്വസ്തനായ തെളിക്കാരന് ഉടമസ്ഥന്‍ പകര്‍ന്നുനല്‍കുന്ന അറിവാണിത്. മൂരികള്‍ക്കു കുതിരശക്തി കിട്ടാനുതകുന്ന ഭക്ഷണക്രമീകരണമാണ് ഇവര്‍ നല്‍കിപ്പോരുന്നത്. അതിനുപുറമെ പച്ചമരുന്ന് പാകപ്പെടുത്തിയതും അരിഷ്ടവും നല്‍കും. ഊര്‍ച്ചത്തെളിക്കുപയോഗിക്കുന്ന ഒരു മികച്ച മൂരിയെ പാകപ്പെടുത്തിയെടുക്കാന്‍ ഏകദേശം എട്ടു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ഇസ്മാഈല്‍ അങ്കത്തായി പറയുന്നത്.

ഊര്‍ച്ചത്തെളിയും കാളപ്പൂട്ടും
കാളപ്പൂട്ട് മത്സരത്തില്‍ തെളിക്കാരന്റെ വലതുവശത്ത് കാളയും ഇടത് വശം എരുത് അഥവാ മൂരിയെയുമാണു കെട്ടുക. ഊര്‍ച്ചയ്ക്കു രണ്ടുവശത്തും മൂരികളെയാണ് ഉപയോഗിക്കുക. ഇതുതന്നെയാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം. കാളപ്പൂട്ടില്‍ കാളക്കും മൂരിക്കും കഴുത്തിനു നുകം കെട്ടിയതിനു പിന്നിലുള്ള അധികം വീതിയില്ലാത്ത മുട്ടിയില്‍നിന്ന് ഒരു തെളിക്കാരന്‍ മാത്രമാണു മൃഗങ്ങളെ നിയന്ത്രിക്കുക. ഊര്‍ച്ചത്തെളിക്കു മൂരികളെ മുന്നില്‍നിന്നു നിയന്ത്രിക്കാന്‍ ഒരാളുണ്ടാകും. നുകം കെട്ടിയതിനു പിറകില്‍ മുട്ടിക്കു പകരം അല്‍പം വീതിയേറിയ വള്ളിച്ചെരുപ്പ് എന്നു പറയുന്ന മരപ്പലകയിലാണ് രണ്ടാമത്തെ തെളിക്കാരന്‍ കയറിനിന്നു മൂരികളെ നിയന്ത്രിക്കുന്നത്.
ലക്ഷങ്ങള്‍ ചെലവഴിച്ചു കഠിന പ്രയത്‌നത്തിലൂടെ പാകപ്പെടുത്തിയെടുക്കുന്ന കാളക്കും മൂരിക്കും ഓട്ടത്തിന്റെ വേഗത കൂട്ടാന്‍ മദ്യം നല്‍കാറുണ്ടെന്നു പറയുന്നതെല്ലാം വെറുതെയാണെന്നാണ് ഇസ്മാഈല്‍ അങ്കത്തായിയുടെ പക്ഷം. മൃഗങ്ങളോടു സ്്‌നേഹവും ഈ കാര്‍ഷികവിനോദത്തോട് ആത്മാര്‍ഥതയും കൂറും പുലര്‍ത്തുന്ന ഒരു തെളിക്കാരനും ഇത്തരം പ്രവൃത്തി ചെയ്യില്ല എന്നാണ് അദ്ദേഹം പറയുന്നത്. സ്വന്തം മക്കളെ പോലെ വളര്‍ത്തിയെടുക്കുന്ന ഈ നാല്‍ക്കാലികള്‍ക്കു തങ്ങളുമായി പറഞ്ഞറിയിക്കാനാകാത്ത ആത്മബന്ധവും സ്‌നേഹവുമുണ്ടെന്ന് ഇസ്മാഈല്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  14 days ago