HOME
DETAILS

വെറുതേ...

  
backup
December 03 2017 | 02:12 AM

%e0%b4%b5%e0%b5%86%e0%b4%b1%e0%b5%81%e0%b4%a4%e0%b5%87

ഇരുളിന്റെ ഇരുണ്ട മേല്‍ക്കൂരയ്ക്കു കീഴില്‍ ചിന്തകളുടെ ഭാരമായി മുരുകന്‍. പ്രകാശം പരത്തി പാറിപ്പറന്ന മിന്നാമിനുങ്ങിനോട് ദേഷ്യമാണയാള്‍ക്കു തോന്നിയത്. ഇരുളിനെ മാത്രം പ്രണയിക്കുന്ന മുരുകനെ പ്രകാശത്തിന്റെ കടന്നുകയറ്റം വല്ലാണ്ടസ്വസ്ഥനാക്കി. ആട്ടിപ്പായിച്ചെങ്കിലും വീണ്ടും മിന്നാമിനുങ്ങ് ആ ഇരുള്‍മുറിയിലാകെയും പ്രകാശം പരത്തി പറന്നു...
മുരുകന്റെ ചിന്തകളില്‍ ഭൂതകാലം ആസുര നൃത്തമാടുമ്പോള്‍, ജയിലറയിലെ ഭിത്തികള്‍ പോലും അവജ്ഞയോടെ തന്നെ നോക്കുന്നതായി തോന്നി.
നീ തെറ്റുകാരന്‍... നീ ഒറ്റുകാരന്‍...
നീ മഹാപാപി.. നീ കൊടുംപാതകി...
നീ ചെയ്ത തെറ്റിനു നല്‍കാന്‍ ഈ ഭൂമിയിലെ ശിക്ഷ മാത്രം പോരാ... ഇത്ര പാതകികളാരും ഈ മുറിയിലിതുവരെ അന്തിയുറങ്ങിയിട്ടില്ല. ചിരിച്ച കുഞ്ഞുമുഖത്തെ കഴുത്തുഞെരിച്ചുടച്ചവന്‍ നീ... നിന്നിലെ കാമപൂര്‍ത്തീകരണം നിനക്കു സാധ്യമായോ? മനുഷ്യന്‍ മനുഷ്യരിലൂടെ വേണം അവന്റെ ആഗ്രഹങ്ങള്‍ക്കു തടയിടാന്‍... നീ ഇരുകാലിമൃഗം, നിന്നിലെ കാമപൂര്‍ത്തീകരണത്തിനായി നീ തിരഞ്ഞെടുത്ത കുഞ്ഞുശരീരത്തിനുള്ളില്‍ നിന്റെ ദാഹം തീര്‍ക്കാന്‍ അവളുടെ ചോര കുടിച്ച നീ നരഭോജി തന്നെ... നീ നരഭോജി തന്നെ...
വീണ്ടും വീണ്ടും ആ ശബ്ദം മുറിയിലെങ്ങും മാറ്റൊലികൊള്ളും പോലെ. ചെവികള്‍ കൊട്ടിയടച്ചു കണ്ണുകള്‍ ഇറുകെപ്പൂട്ടി ഇരുട്ടിന്റെ ആഴങ്ങളിലേക്കൂളിയിടുമ്പോള്‍ മുരുകന്‍ തന്റെ കഴിഞ്ഞ കാലത്തിലേക്കൊന്നെത്തി നോക്കാന്‍ വൃഥാ ശ്രമിച്ചു. സീതമ്മയുമൊത്തുള്ള രാത്രികളില്‍ ഒരു ജീവച്ഛവത്തിനോടൊത്തുള്ള ശരീരം പങ്കുവയ്ക്കല്‍ മാത്രമായിരുന്നു എന്നും നടത്തിയിരുന്നത്. കാമം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയൊരടിച്ചേല്‍പ്പിക്കല്‍. അവളുടെയിഷ്ടങ്ങളൊരിക്കലുമറിയാന്‍ ശ്രമിച്ചിട്ടില്ല, ചോദിച്ചതുമില്ല. അവളൊന്നും പറഞ്ഞിരുന്നുമില്ല.
ഏതൊക്കെയോ രാത്രികളുടെ തിരുശേഷിപ്പായി സീതമ്മയുടെ വയറ്റില്‍ പലപ്പോഴായി പല ജീവനുകള്‍ തുടിക്കാന്‍ തുടങ്ങി. തന്റെ പീഡനങ്ങളെ അതിജീവിച്ചു രണ്ടു വിഷവിത്തുക്കള്‍ അവളുടെയുദരം ഭേദിച്ചു പുറത്തുവന്നു. ഒരിക്കലും അച്ഛനെന്ന സ്‌നേഹം താനായി അവര്‍ക്കു കൊടുത്തിട്ടുമില്ല, സീതമ്മ അതൊട്ടാഗ്രഹിച്ചിട്ടുമില്ല.
ശുഷ്‌കിച്ച മുലഞെട്ടുകള്‍ കരയുന്ന കുട്ടിയുടെ വായിലേക്കു വയ്ക്കുമ്പോള്‍ അവള്‍ തന്നെ നോക്കുന്ന ഒരു വന്യമായ നോട്ടം. അതാണവളുടെ പ്രതികാരം. അതാണവളുടെ സംതൃപ്തി, താനിട്ട ബീജം മുളച്ചുപൊന്തി ഒരുനാള്‍ തനിക്കുനേരെ പ്രയോഗിക്കാനുള്ള ആയുധം അതായിരുന്നിരിക്കാം ആ വിഷജന്തുക്കള്‍.

കുട്ടികളുടെ കരച്ചില്‍ വകവയ്ക്കാതെ, അവര്‍ അടുത്തുകിടക്കുന്നതു ശ്രദ്ധിക്കാതെ തന്നിലെ പുരുഷത്വം അവളെന്ന സ്ത്രീയിലേക്കാഴ്ന്നിറക്കുമ്പോള്‍ വന്യമായ ഒരു സംതൃപ്തി. പുരുഷനെന്ന അഹങ്കാരം അതായിരുന്നു താന്‍ നേടിയത്. കാമ പൂര്‍ത്തീകരണത്തിനായി തെരുവിലലയുമ്പോള്‍ കാണുന്ന മുഖങ്ങളെല്ലാം സീതമ്മയുടേതു തന്നെയായിരുന്നു.
പിഞ്ചുകുഞ്ഞിന്റെ ചിരിച്ച മുഖത്തിനുപകരം, അവളുടെ നെഞ്ചിലെ രണ്ടു കറുത്തപാടുകള്‍ സീതമ്മയുടെ ശുഷ്‌ക്കിച്ച മുലകളെ ഓര്‍മിപ്പിച്ചു. അവളുടെ കരച്ചില്‍, മുലകുടി മാറാതെ കരയുന്ന തന്റെ കുഞ്ഞിനെയും. അവളിലെ കന്യകാത്വം തനിക്കവകാശപ്പെട്ടതെന്ന തോന്നല്‍. തന്നിലെ വൃത്തികെട്ട പുരുഷന്റെ പുരുഷത്വം അവളിലെ കുഞ്ഞുമേനിയിലെ പല ഭാഗങ്ങളിലും സംഹാരനടനമാടുകയായിരുന്നു. കാമം കത്തിജ്ജ്വലിച്ചിരുന്ന തന്റെ പെയ്ത്തുകള്‍, പൊന്തക്കാടിനുള്ളിലെ വിലാപം കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
ഏതു പെണ്ണും സീതമ്മയെന്ന തോന്നല്‍ തന്നെ കാമഭ്രാന്തനാക്കുകയായിരുന്നു. ഒരിക്കലും വികാരം ശമിക്കാതെ മൃഗതുല്യനായി പാഞ്ഞടുക്കുകയായിരുന്നു അവളിലെ കുഞ്ഞുമേനിയിലേക്ക്. സീതമ്മയോടും എന്നും അങ്ങനെ തന്നെയായിരുന്നല്ലോ. ക്രൂരമായ ആനന്ദാനുഭൂതിയില്‍ അവളുടെ എതിര്‍പ്പുകള്‍ തന്റെ മൃഗരതിയ്ക്കാക്കം കൂട്ടുകയായിരുന്നു. തന്നിലെ മൃഗം അപ്പോഴൊക്കെയും കുടുതല്‍ കരുത്തനാകുമായിരുന്നു.
സ്ത്രീയുടെ കരുത്ത് പുരുഷനുമുന്നില്‍ ചോര്‍ന്നുപോകുന്നതു കാണുന്നതുതന്നെ തന്നില്‍ വികാരം കൂട്ടും. അതിനു പ്രായമൊരു തടസമല്ല. ആരായാലും അവള്‍ പെണ്ണായാല്‍ മതി മുരുകന്, പിന്നെ അവള്‍ മുരുകന്റെ ഇരയാണ്. പൂച്ചയുടെ മുന്നിലകപ്പെട്ട എലിയെപ്പോലെ താനവളെ പീഡിപ്പിക്കും. ഓരോ എതിര്‍പ്പുകളുമോരോ ലഹരിയാണ്. ആ ലഹരിയുടെ ആനന്ദത്തില്‍ മതിമറന്നു പൊന്തക്കാടുകള്‍ക്കുള്ളില്‍ പിച്ചിച്ചീന്തി കഴുത്തുഞെരിച്ചു കൊന്നുതള്ളും. അപ്പോഴനുഭവിക്കുന്ന ഉന്മാദം, പൊട്ടിപ്പൊട്ടി ചിരിക്കാന്‍ തോന്നും.
ഇരുളിന്റെ മൂലയില്‍, കണ്ണുകളിറക്കിയടച്ചിരുന്ന മുരുകന്‍ തന്നോടുതന്നെ ഒരു ചോദ്യം ചോദിച്ചു. എന്തായിരുന്നു സീതമ്മ ചെയ്ത തെറ്റ്? മുഖമറിയാതെ, മനസറിയാതെ പിഞ്ചുകുഞ്ഞിനെ വലിച്ചിഴച്ചു പൊന്തക്കാട്ടില്‍ കൊണ്ടുചെന്നു മൃഗരതി കാട്ടിയ തനിക്കെന്താണു കിട്ടിയത്? അവള്‍ എന്തു തെറ്റാണു ചെയ്തത്? ഇരുമ്പഴികള്‍ക്കുള്ളിലെ ഒറ്റപ്പെടലിന്റെ തടവില്‍ മുരുകന്‍ സ്വയം ചോദിക്കുന്നു, എന്താണു നേടിയത്? ജീവിതമെന്ന മഹാശത്രുവിനെ ലൈംഗിക തൃപ്തിയ്ക്കുവേണ്ടി അടിയറവച്ചവന്‍, ഈ ഭൂമിയില്‍ ജീവിക്കാനര്‍ഹതയില്ലാത്തവന്‍. ഇനി മുരുകന്മാര്‍ ജനിക്കാതിരിക്കട്ടെ. സീതമ്മമാരുടെ കണ്ണുനീര്‍ ഭൂമിയ്ക്കു കളങ്കമാവാതിരിക്കട്ടെ. പിഞ്ചോമനകള്‍ പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കട്ടെ. മൃഗരതി മൃഗങ്ങള്‍ക്കായി മാത്രമാവട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  13 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

latest
  •  13 days ago