വിജയ് റുപാനിയുടെ എതിര് സ്ഥാനാര്‍ഥി അറസ്റ്റില്‍
രാജ്ഘോട്ട്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന് ദീപു രാജ്യഗുരു ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതി നല്‍കാനെത്തിപ്പോഴാണ് അറസ്റ്റിലായത്.
റൂപാനിയുടെ വീടിനു മുന്നില്‍ പതിഷേധിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ഇന്ദ്രനീലിനെ പൊലിസ് കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് പോസ്റ്ററുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നശിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. ഇത് തടയാന്‍ ശ്രമിച്ച ഇന്ദ്രനീലിനെയും സഹോദരനെയും ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. ദിപു രാജ്യഗുരു ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജ്കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ഇന്ദ്രനീല്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."