HOME
DETAILS
MAL
ഷവോമി റെഡ്മി 5 എ അവതരിപ്പിച്ചു : വില 4999 രൂപ
backup
December 03 2017 | 05:12 AM
കൊച്ചി : ഷവോമി റെഡ്മി 5 എ അവതരിപ്പിച്ചു. 4999 രൂപയാണ് വില. അഞ്ച് ഇഞ്ച് റെഡ്മി 5 എ മെറ്റാലിക് മാറ്റ് ഫിനിഷിലാണ് എത്തുന്നത്. വിപുലമായ സ്റ്റോറേജ് ഉള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടാണ് മറ്റൊരു പ്രത്യേകത.
രണ്ട് 4ജി നാനോ സിം കാര്‍ഡുകളും ഒരു മൈക്രോ എസ്ഡി കാര്‍ഡും ഇടാനുള്ള 3 കാര്‍ഡ് സ്ലോട്ടുകളാണ് ഫോണിലുള്ളത്. 3000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 5എയിലുള്ളത്. 2 ജിബി റാമും 16 ജിബി സ്റ്റോറേജും ഉള്ള റെഡ്മി 5എയുടെ ആദ്യത്തെ 5 ദശലക്ഷം യൂനിറ്റുകള്‍ 4999 രൂപയ്ക്ക് ലഭിക്കും. തുടര്‍ന്ന് 5999 രൂപയായിരിക്കും വില. 3 ജിബി റാമും 32 ജിബി സ്റ്റോറേജും ഉള്ള റെഡ്മി 5എ-യുടെ വില 6999 രൂപയാണ്.
ഡിസംബര്‍ ഏഴ് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും തുടര്‍ന്ന് ഓഫ്‌ലൈന്‍ റീട്ടെയ്‌ലുകളിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."