കൊലപാതക രാഷ്ട്രീയത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന്
കോഴിക്കോട്: നാദാപുരത്ത് അസ്‌ലം എന്ന ചെറുപ്പക്കാരന്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഖേദകരവും പൈശാചികവുമണെന്നും പ്രതികള്‍ക്കെതിരേ പഴുതടച്ച നടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ സുന്നി യുവജന സംഘം ജില്ലാ വൈ. പ്രസിഡന്റ് സയ്യിദ് ടി.പി.സി.തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ജന.സെക്രട്ടറി ഒ.പി അഷ്‌റഫ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാകുമ്പോള്‍ അപലപിക്കുകയും സമാധാന യോഗങ്ങള്‍ നടത്തുന്നതോടൊപ്പം ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തണം.
പാര്‍ട്ടികളുടെ ബലത്തില്‍ സംഘര്‍ഷങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരെ നിയന്ത്രിക്കാനും മാറ്റി നിര്‍ത്താനും ബന്ധപ്പെട്ടവര്‍ ആര്‍ജ്ജവം കാണിക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു
അസ്‌ലമിന്റെ ബന്ധുക്കളെ വീട്ടില്‍ സന്ദര്‍ശിച്ച് നേതാക്കള്‍ ആശ്വസിപ്പിച്ചു. എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി സിദ്ധീഖ് വെള്ളിയോട്, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ റാഷിദ് അശ്അരി,
അലി മാസ്റ്റര്‍ വാണിമേല്‍, അനീസ് ചേലക്കാട് എസ്.കെ.ഐ.സി റിയാദ് കമ്മിറ്റി നേതാക്കളായ മുസ്തഫ ബാഖവി, സമദ് പെരുമുഖം ,ജാഫര്‍ പുത്തൂര്‍മടം, ശഹീല്‍ പേരാമ്പ്ര തുടങ്ങിയവര്‍ നേതാക്കളോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."