ജനങ്ങള്‍ക്കിപ്പോള്‍ കടുവയേക്കാള്‍ പശുക്കളേയാണ് പേടി- പരിഹാസവുമായി ലാലു
ഗയ: രാജ്യത്തെ ഗോസംരക്ഷകരുടെ വിളയാട്ടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. രാജ്യത്തെ ജനങ്ങള്‍ കടുവയേക്കാള്‍ പശുവിനെ ഇപ്പോള്‍ ഭയപ്പെടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും ലാലു കുറ്റപ്പെടുത്തി.
മോദി സര്‍ക്കാര്‍ തന്നെ പരസ്യമായി തൂക്കിലേറ്റിയാലും ബി.ജെ.പിക്കെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്തെ അന്തരീക്ഷം ബി.ജെപി മലിനമാക്കിയിരിക്കുകയാണ്. ഗാന്ധിജി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ലജ്ജാലുവായേനെ-ലാലു കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ മുസ്‌ലിം അനാഥാലയങ്ങള്‍ തുടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയാരിരുന്നു അദ്ദേഹം.
മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറിയതോടെ നിതീഷ് കുമാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. നീതിഷ് എന്ത് ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ലെന്നും ലാലു പറഞ്ഞു. പ്രശ്‌നങ്ങള്‍ രൂക്ഷമാവുമ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എവിടെയാണെന്നും ലാലു ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."