കനാലുകള്‍ നന്നാക്കിയില്ല: വാലറ്റ പ്രദേശങ്ങളിലെ കൃഷി ഉണങ്ങുന്നു
മലമ്പുഴ: ജില്ലയില്‍ കാലവര്‍ഷം ദുര്‍ബലമായതിനാല്‍ മലമ്പുഴ ജലസേചന പദ്ധതിയുടെ വാലറ്റ പ്രദേശങ്ങളില്‍ വെള്ളമെത്താതായതോടെ മിക്കയിടത്തും നെല്‍കൃഷി ഉണങ്ങി നശിക്കുന്നു. ദിവസങ്ങള്‍ക്കു മുമ്പ് മലമ്പുഴ അമക്കെട്ടില്‍ നിന്നും വെള്ളം തുറന്നും വിട്ടിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളിലും വെള്ളാമെത്താത്തതാണ് കാര്‍ഷിക മേഖലയെ തളര്‍ത്തുന്നത്.
വെള്ളം തുറന്നു വിടുന്നതിനും മുമ്പ് ജലസേചന കനാലുകള്‍ വൃത്തിയാക്കാതിരുന്നതും അശാസ്ത്രീയമായ രീതിയില്‍ വെള്ളം തുറന്നുവിട്ടതുമാണ് മിക്കയിടങ്ങളിലും ഇപ്പോഴും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ കൃഷി നശിക്കാന്‍ കാരണം. കൊടുവായുര്‍ മുതല്‍ കുനിശ്ശേരി വരെയുള്ള മേഖലയില്‍ ആയിരക്കണക്കിനു ഏക്കര്‍ നെല്‍കൃഷി ഇപ്പോഴും വരള്‍ച്ചയെ നേരിടുകയാണ്. തുലാവര്‍ഷത്തെ മഴയെങ്കിലും ആവശ്യത്തിനു കിട്ടിയിരുന്നെങ്കില്‍ ഈ മേഖലയിലെ കൃഷി നശിക്കില്ലെന്ന് കര്‍ഷകര്‍ പരയുന്നത്.
ജില്ലയിലെ പ്രധാന ജലസ്രോതസ്സായ മലമ്പുഴ അണക്കെട്ടില്‍ ഇപ്പോള്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും കൃഷിക്കാനാവശ്യമായ വെള്ളം യഥാസമയം ലഭിക്കുന്നില്ലെന്ന് ആരോപണങ്ങളാണ് കര്‍ഷകരില്‍ നിന്നുമുയരുന്നത്. വൃശ്ചികം പകുതിയായിട്ടും കൃഷിയിടങ്ങളില്‍ വെള്ളമെത്താത്തതിനാല്‍ നെല്‍കൃഷിയുണങ്ങുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.
ചേരാമംഗലം പദ്ധതി പ്രദേശത്ത് വെള്ളമെത്തിച്ച് കൃഷിക്കാവശ്യമായ വെള്ളം തിരിച്ചുവിടുന്നതില്‍ ശാസ്ത്രീയ സമീപനമില്ലാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അണക്കെട്ടുകളിലെ വെള്ളമാകട്ടെ കാര്‍ഷികാവശ്യത്തിനായി തുറക്കുന്നതിനു മുമ്പ് അത്തരം മേഖലകളിലെ കനാലുകളുടെ അറ്റകുറ്റപ്പണികള്‍നടത്തി. വെള്ളത്തിന്റെ ഒഴിഞ്ഞ് തടസ്സപ്പെടുത്താതെ നോക്കേണ്ടിയിരുന്നുവെന്നിരിക്കെ ഇതൊന്നും നടപ്പിലായില്ല.
മുന്‍വര്‍ഷങ്ങളില്‍ കനാലുകളുടെ അറ്റുകുറ്റപ്പണികള്‍ തൊഴിലുറപ്പു പദ്ധതിയുള്‍പ്പെട്ടിരുന്നുവെന്നിരിക്കെ ഇത്തവണ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഉത്തരവില്‍ ജലസേചന കനാലുകളുടെ അറ്റകുറ്റപ്പണികള്‍ തൊഴിലുറപ്പു പദ്ധതിയുള്‍പ്പെടുത്തരുതെന്ന നിര്‍ദ്ദേശം കനാലുകളുടെ ശോചനീയവാസ്ഥക്കു കാരണമായത്.
ഇതോടെ ജില്ലയിലെ ഭൂരിഭാഗം കനാലുകളും ചെടികള്‍ വളര്‍ന്നു ചെളിയടിഞ്ഞു വെള്ളത്തിന്റെ ഒഴുക്ക തടസ്സപ്പെട്ട നിലയിലാണ്. ഇത് പേരിനു വേണ്ടി ചിലയിടങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ കനാലുകള്‍ കരാര്‍ നല്‍കി വൃത്തിയാക്കിയതൊഴിച്ചാല്‍ അണക്കെട്ടുകളുടെ ആയക്കെട്ടു പ്രദേശങ്ങളായ ഭൂരിഭാഗം കനാലുകളുടെയും അവസ്ഥ ശോചനീയമായതാണ് കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."