എന്തുകൊണ്ട് ദിവസവും ഒരു കപ്പ് ഓട്‌സ്???
ഓട്‌സ് മലയാളികള്‍ക്കിടയില്‍ പ്രശ്തമായിട്ട് കുറച്ച് നാളുകളേ ആയുള്ളു. സാധാരണയായി യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും ധാരളമായി കണ്ടുവരുന്ന ധാന്യമാണ് ഓട്‌സ്. ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിക്കാമെന്നതാണ് ഓട്‌സിനെ ഇവിടെ ഇത്രയും പ്രിയങ്കരമാക്കിയത്.
ഓട്‌സ് എന്നത് വെറുമൊരു ഭക്ഷണം മാത്രമല്ല. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഓട്‌സില്‍ വൈറ്റമിനുകള്‍, മിനറല്‍, ആന്റിക്‌സിഡന്റ് എന്നിവയും നാരുകളുമടങ്ങിയ പോഷകകലവറയാണിത്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കന് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. മാത്രമല്ല ബീറ്റാ ഗ്ലൂക്കന് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരം ഗ്ലൂക്കോസിനെ വലിച്ചെടുക്കുന്നത് കുറയ്ക്കുന്നു. മലബന്ധം ഒഴിവാക്കാനും, ദഹനത്തിനും ഓട്‌സിലെ ഫൈബര്‍ സഹായിക്കും.
പ്രഭാതഭക്ഷണത്തില്‍ ഓട്‌സും പാലും ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായിരിക്കാന്‍ സഹായിക്കും. ഓട്‌സ് പായസമായോ കഞ്ഞിയായോ ഉപ്പുമാവായോ രാവിലത്തെ ഭക്ഷണമാക്കാം.
ഓട്‌സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നും പറയുന്നു. എന്നാല്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ ഓട്‌സ് കഴിക്കുമ്പോള്‍ ഷുഗര്‍ താഴുന്നതായും കാണാറുണ്ട്.
ഓട്‌സ് ഉപയോഗിക്കുന്നത് ഹോര്‍മോണ്‍ സംബന്ധമായ കാന്‍സറുകളായ സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍ എന്നിവ വരുന്നത് തടയുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഉയര്‍ന്നരക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ഓട്‌സിനെ സന്തത സഹചാരിയാക്കാം. ഒരു കപ്പ് ഓട്‌സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തീവ്രത കുറയ്ക്കും.
ഓട്‌സ് മഗ്നീഷ്യത്തിന്റെ കലവറയാണ്. മാത്രമല്ല ദഹനത്തെ ത്വരിതപ്പെടുത്തി വിശപ്പുമാറിയെന്ന തോന്നല്‍ ഉണ്ടാക്കാനും വിശപ്പടക്കാനുമുള്ള കഴിവും ഓട്‌സിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."